പാൻ ഇന്ത്യൻ മൂവി 'അമല' യുടെ ടീസർ പുറത്തിറങ്ങി
Send us your feedback to audioarticles@vaarta.com
നവാഗതനായ നിഷാദ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രമായ 'അമല' യിലെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. മസ്കോട്ട് പ്രൊഡക്ഷൻസിന്റെയും ടോമ്മൻ എന്റർടെയ്ൻമെൻസിന്റെയും ബാനറിൽ മുഹ്സിന നിഷാദ് ഇബ്രാഹിം നിർമ്മിക്കുന്ന ചിത്രം ഒരേ സമയം മലയാളത്തിലും തമിഴിലും, തെലുങ്കിലും ഉൾപ്പെടെ 3 ഭാഷകളിൽ ഒരുങ്ങുന്ന ഒരു സസ്‌പെൻസ് സൈക്കോ ത്രില്ലർ ആണ്. അനാർക്കലി മരയ്ക്കാർ, ശരത് അപ്പാനി, രജീഷാ വിജയൻ, ശ്രീകാന്ത്, സജിത മഠത്തിൽ, ചേലാമറ്റം ഖാദർ, ഷുഹൈബ് എംബിച്ചി, നന്ദിനി, നൈഫ്, നൗഷാദ്, വൈഷ്ണവ്, ആൻമരിയ ബിട്ടോ ഡേവിഡ്സ്, തുടങ്ങിയവർ താരങ്ങളായി എത്തുന്നു.
ചിത്രത്തിന്റെ ക്യാമറ അഭിലാഷ് ശങ്കറും, സംഗീതം ഗോപി സുന്ദറും, എഡിറ്റിംഗ് നൗഫൽ അബ്‌ദുള്ളയും നിർഹിക്കുന്നു. ബിജിഎം. ലിജിൻ ബാമ്പിനോ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായൺ, സ്പെഷ്യൽ ട്രാക്ക് ശ്യാം മോഹൻ എം.എം, കാലയ്, ആർട്ട് ഷാജി പട്ടണം, മേക്കപ്പ് ആർ ജി വയനാടൻ,കൊസ്റ്റും മെൽവി ജെ, അമലേഷ് വിജയൻ, കളറിസ്റ്റ് ശ്രീക്ക് വാര്യർ, സൗണ്ട് ഡിസൈൻ രഞ്ജു രാജ് മാത്യു, സ്റ്റണ്ട് ഫയർ കാർത്തി, മിക്സിങ് ജിജുമോന് ടി ബ്രൂസ്,സ്റ്റിൽ അർജുൻ കല്ലിങ്കൽ, വിഷ്ണു, പ്രൊഡക്ഷൻ മാനേജർ എ. കെ ശിവൻ, പ്രോജക്ട് ഡിസൈനർ ജോബിൽ ഫ്രാൻസിസ് മൂലൻ,ലിറിക്‌സ് ഹരിനാരായണൻ ബി.കെ,മനു മഞ്ജിത്, ക്രിയേറ്റിവ് തിങ്കിങ് ഫിലിംസ്, മാർക്കറ്റിങ് ഒബ്‌സ്ക്യുറ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ. ചിത്രം മെയ് 19 ന് തിയ്യേറ്ററുകളിൽ എത്തും.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com