പാൻ ഇന്ത്യൻ ചിത്രം 'വൃഷഭ': ഷൂട്ടിങ്ങ് ആരംഭിച്ചു
Send us your feedback to audioarticles@vaarta.com
മോഹൻലാൽ നായകനാകുന്ന തെലുങ്ക് മലയാളം ചിത്രം വൃഷഭയുടെ ഷൂട്ടിങ്ങ് ആരംഭിച്ചു. കണക്ട് മീഡിയയും എവിഎസ് സ്റ്റുഡിയോസുമായി ബാലാജി ടെലിഫിലിംസിൻ്റെ ബാനറിൽ ഏക്താ കപൂർ സംയുക്തമായി നിർമിക്കുന്ന ചിത്രം നന്ദ കിഷോർ ആണ് സംവിധാനം ചെയ്യുന്നത്. മോഹൻലാലിനൊപ്പം റോഷൻ മെകയും സഞ്ജയ് കപൂറിൻ്റെ മകൾ ഷനായ കപൂറും സാറാ എസ് ഖാനും ചിത്രത്തിൽ എത്തുന്നു. 2024ലെ തന്നെ ഏറ്റവും വലിയ ചിത്രമായിട്ടാണ് വൃഷഭ അണിയറയിൽ ഒരുങ്ങുന്നത്. അച്ഛനും മകനും തമ്മിലുള്ള നാടകീയമായ കഥയാണ് ചിത്രം സംസാരിക്കുന്നത്.
ഇമോഷൻസ് കൊണ്ടും വിഎഫ്എക്സ് കൊണ്ടും മികച്ച ദൃശ്യാനുഭവമാകും പ്രേക്ഷകർക്കായി വൃഷഭ സമ്മാനിക്കുന്നത്. നന്ദ കിഷോർ സംവിധാനം ചെയ്യുന്ന വൃഷഭ ഈ മാസം അവസാനത്തോട് കൂടി തന്നെ ഷൂട്ടിങ്ങ് ആരംഭിക്കും. 2024ൽ 4500ഓളം സ്ക്രീനുകളിൽ മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും. എ വി എസ് സ്റ്റുഡിയോസിൻ്റെ ബാനറിൽ അഭിഷേക് വ്യാസ്, ഫസ്റ്റ് സ്റ്റെപ് മൂവീസിൻ്റെ ബാനറിൽ വിശാൽ ഗുർനാനി, ജൂറി പരേഖ് മെഹ്ത, ശ്യാം സുന്ദർ, ബാലാജി ടെലിഫിലിംസിൻ്റെ ബാനറിൽ ഏക്ത കപൂർ, ശോഭ കപൂർ, കണക്ട് മീഡിയയുടെ ബാനറിൽ വരുണ് മാതുർ എന്നിവർ ചിത്രം നിർമിക്കുന്നു.
Follow us on Google News and stay updated with the latest!
Comments
- logoutLogout