പാൻ ഇന്ത്യൻ ചിത്രം 'ഐഡൻറിറ്റി' പ്രഖ്യാപിച്ചു

  • IndiaGlitz, [Sunday,July 09 2023]

ടോവിനോ-തൃഷ താര ജോഡികളാകുന്ന പാൻ ഇന്ത്യൻ ചിത്രം പ്രഖ്യാപിച്ചു. ഫോറൻസിക് എന്ന ചിത്രത്തിനു ശേഷം ടോവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം 'ഐഡന്റിറ്റി' കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ചിത്രത്തിലെ നായികയായി എത്തുന്നത് തെന്നിന്ത്യയിലെ താരസുന്ദരി തൃഷയാണ്. 50 കോടിയിൽ പരം മുതൽമുടക്കിൽ നാല് ഭാഷകളിലായി വമ്പൻ ക്യാൻവാസിൽ ആണ് ചിത്രം ഒരുങ്ങുന്നത്.

രാഗം മൂവീസിൻ്റെ ബാനറിൽ രാജു മല്യത്ത് സെഞ്ച്വറി കൊച്ചുമോനുമായി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രം നൂറിൽപരം ദിവസങ്ങൾ ചിത്രീകരണത്തിനാണ്‌ പദ്ധതിയിടുന്നത്. 30 പരം ദിവസങ്ങൾ ആക്ഷൻ രംഗങ്ങൾ മാത്രം ഒരുക്കുവാനാണ് നീക്കി വെച്ചിരിക്കുന്നത്. പൊന്നിയൻ ശെൽവൻ, ലിയോ എന്നീ ചിത്രങ്ങൾക്ക് ശേഷം തൃഷ നായികയായി എത്തുന്ന ചിത്രമാണ് ഐഡന്റിറ്റി. തൃഷ, ടോവിനോ തോമസ് എന്നിവരെ കൂടാതെ വലിയൊരു താരനിര തന്നെ ചിത്രത്തിൻ്റെ ഭാഗമാകും.