ശ്രീലങ്കയ്‌ക്കെതിരെ പാക്കിസ്ഥാന് 6 വിക്കറ്റ് ജയം

ഏകദിന ലോക കപ്പ് പോരാട്ടത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ പാക്കിസ്ഥാന് 6 വിക്കറ്റ് ജയം. പാകിസ്ഥാന്‍ ഓപ്പണര്‍ അബ്ദുല്ല ഷഫീഖ് ഏകദിനത്തിലെ ആദ്യ സെഞ്ചറി നേടി. സ്‌കോര്‍ ശ്രീലങ്ക 50 ഓവറില്‍ 9ന് 344, പാക്കിസ്ഥാന്‍ 48.2 ഓവറില്‍ 4ന് 348. നാല്‌ സെഞ്ചുറികൾ പിറന്ന മത്സരത്തിൽ പാകിസ്ഥാനായി റിസ്വാന്‌ പുറമെ ഓപ്പണർ അബ്ദുള്ള ഷഫീഖും (103 പന്തിൽ 113) മൂന്നക്കം കടന്നു.

നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന്‌ നേടിയ 176 റണ്ണാണ്‌ വിജയത്തിന്‌ അടിത്തറയിട്ടത്‌. സ്കോർ 14ൽ നിൽക്കേ ഇമാം ഉൾ ഹഖും (12 പന്തിൽ 12) 37ൽ ക്യാപ്റ്റൻ ബാബർ അസമും (15 പന്തിൽ 10) പുറത്തായി. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കയ്ക്കായി കുശാൽ മെൻഡിസും സദീര സമരവിക്രമയും സെഞ്ചറി നേടി. കുശാൽ മെൻഡിസ് 77 പന്തിൽ 122 റൺസെടുത്തു പുറത്തായി. സദീര 89 പന്തിൽ 108 റൺസെടുത്തു. ഓപ്പണർ പാതും നിസംഗ അർധ സെഞ്ചറി നേടി. 61 പന്തുകളിൽനിന്ന് 51 റൺസാണു താരം നേടിയത്.

More News

'ദി സ്പോയിൽസ്'; ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങി

'ദി സ്പോയിൽസ്'; ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങി

അമിതാഭ് ബച്ചൻ ചിത്രം ഗണപതിൻ്റെ ട്രയ്ലർ റിലീസായി

അമിതാഭ് ബച്ചൻ ചിത്രം ഗണപതിൻ്റെ ട്രയ്ലർ റിലീസായി

നിർമാണ പ്രവർത്തനങ്ങൾക്ക് 182 കോടിയുടെ ഭരണാനുമതിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

നിർമാണ പ്രവർത്തനങ്ങൾക്ക് 182 കോടിയുടെ ഭരണാനുമതിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

രാജ്യത്തിൻ്റെ നന്മക്ക് ജാതി സെന്‍സസ് അനിവാര്യം: രാഹുല്‍ ഗാന്ധി

രാജ്യത്തിൻ്റെ നന്മക്ക് ജാതി സെന്‍സസ് അനിവാര്യം: രാഹുല്‍ ഗാന്ധി

അന്വേഷണം പൂർത്തിയായ ശേഷം മറുപടി പറയാം: വീണ ജോർജ്

അന്വേഷണം പൂർത്തിയായ ശേഷം മറുപടി പറയാം: വീണ ജോർജ്