ലോകകപ്പിനായി ഇന്ത്യയില്‍ വരാന്‍ പാക് ടീമിന് അനുമതി

ലോകകപ്പിനായി ഇന്ത്യയില്‍ വരാന്‍ പാക്കിസ്ഥാന്‍ ടീമിന് വിദേശകാര്യ മന്ത്രാലയത്തിൻ്റെ അനുമതി ലഭിച്ചു. ഈ കായിക വിനോദങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തില്ലെന്നെ നിലപാടാണ് പാക്കിസ്ഥാന്‍ പിന്തുടരുന്നത് എന്നും അതു കൊണ്ട് 2023 ലെ ഐസിസി ഏകദിന ക്രിക്കറ്റ് ലോക കപ്പില്‍ ടീം പങ്കെടുക്കുമെന്നും വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രശ്‌നങ്ങള്‍ കാരണം പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ലോക കപ്പില്‍ പങ്കെടുക്കുന്ന കാര്യം ആശയക്കുഴപ്പത്തിലായിരുന്നു.

ഇന്ത്യ- പാക് ടീമുകള്‍ തമ്മില്‍ ഒരു പതിറ്റാണ്ടായി പരമ്പരകളൊന്നും നടക്കുന്നില്ല. പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ അനുമതി ലഭിച്ചതോടെ ലോക കപ്പിലെ ഇന്ത്യ-പാക് സൂപ്പര്‍ പോരാട്ടം ഉറപ്പായി. ലോക കപ്പില്‍ ഒക്ടോബര്‍ 15-ാം തിയതിയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഗ്രൂപ്പ് പോരാട്ടം. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വച്ചാണ് ഈ മത്സരം. സുരക്ഷാ കാരണങ്ങള്‍ ഈ കളി ഒരു ദിവസം മുന്നേ ഒക്ടോബര്‍ 14ന് നടത്തുന്ന കാര്യം ബിസിസിഐയുടെ പരിഗണനയില്‍ ആണ്.

More News

'വൃഷഭ': ഹോളിവുഡ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ നിക്ക് തർലോ ടീമിനൊപ്പം

'വൃഷഭ': ഹോളിവുഡ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ നിക്ക് തർലോ ടീമിനൊപ്പം

കേരള സര്‍ക്കാരിനെ വിമർശിച്ച് കേന്ദ്ര റെയിൽവേ മന്ത്രി

കേരള സര്‍ക്കാരിനെ വിമർശിച്ച് കേന്ദ്ര റെയിൽവേ മന്ത്രി

'ബസൂക്ക'; മമ്മൂട്ടിയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി

'ബസൂക്ക'; മമ്മൂട്ടിയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി

രാഹുൽ ഗാന്ധി വീണ്ടും എംപി; ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു

രാഹുൽ ഗാന്ധി വീണ്ടും എംപി; ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു

'ദ എലിഫന്റ് വിസ്പറേഴ്സ്' സംവിധായികയ്ക്കും നിർമാതാക്കൾക്കും എതിരെ ബൊമ്മനും ബെല്ലിയും

'ദ എലിഫന്റ് വിസ്പറേഴ്സ്' സംവിധായികയ്ക്കും നിർമാതാക്കൾക്കും എതിരെ ബൊമ്മനും ബെല്ലിയും