അമിത പ്രതിഫലം വാങ്ങുന്നവർ ഇനി വീട്ടിലിരിക്കും: സുരേഷ് കുമാർ

  • IndiaGlitz, [Tuesday,April 25 2023]

സിനിമയിൽ ചില താരങ്ങൾ അന്യായമായ പ്രതിഫലം ചോദിക്കുന്നു എന്നും അമിത പ്രതിഫലം വാങ്ങുന്നവർ ഇനി വീട്ടിലിരിക്കട്ടെയെന്നും നിർമ്മാതാവ് സുരേഷ് കുമാർ. നാദിർഷയുടെ പുതിയ ചിത്രത്തിൻ്റെ പൂജ ചടങ്ങിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സിനിമയുടെ ചെലവ് വല്ലാതെ കൂടിപ്പോകുന്നു. ചില താരങ്ങൾ, വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന രീതിയിലാണ് പ്രതിഫലം ചോദിക്കുന്നത്. അതൊന്നും കൊടുക്കാൻ പറ്റുന്ന അവസ്ഥയിലല്ല മലയാള സിനിമ. ഇനി അത്തരക്കാരെ ഒഴിവാക്കിയായിരിക്കും മലയാള സിനിമ എടുക്കുന്നത്. ഇത്ര ബജറ്റിൽ കൂടുതൽ ചോദിക്കുന്നവർ വേണ്ട എന്ന തന്നെയാണ് തീരുമാനം.

ന്യായമായ പ്രതിഫലം വാങ്ങിക്കാം. തിയേറ്ററിലെ വരുമാനം കൊടുക്കാൻ ഞങ്ങൾ തയ്യാറാണ്. എന്നാൽ തിയേറ്ററിൽ ആളില്ല. ഒരു ഷോ നടത്താൻ പതിനഞ്ച് പേരേ നോക്കിനിൽക്കുന്ന അവസ്ഥയാണ്. അത് എല്ലാവരും മനസ്സിലാക്കണം. നിർമാതാവ് മരം കുലുക്കിയോ നോട്ടടിച്ചോ അല്ല പണം കൊണ്ടു വരുന്നത്. അതും കൂടി മനസ്സിലാക്കണം. ഒരു നടനും സിനിമയിൽ ഒഴിച്ചുകൂടാത്തതല്ല. ഉള്ളടക്കമാണ് പ്രധാനം. അത് നല്ലതാണെങ്കിൽ സിനിമ ഓടും. അമിത പ്രതിഫലം വാങ്ങുന്നവർ ഇനി വീട്ടിലിരിക്കട്ടെ. അതൊരു മുന്നറിയിപ്പാണ്. നിർമാതാവിൻ്റെ കൂടെ നിൽക്കുന്ന സംവിധായകനും അഭിനേതാവും മാത്രം മതി - സുരേഷ് കുമാർ പറഞ്ഞു. വലിയ തുകകൾ ചോദിക്കുന്നവരെ ഒഴിവാക്കുന്ന നടപടി നാളെയോ മറ്റന്നാളോ ഉണ്ടാകും എന്നും സുരേഷ് കുമാർ വ്യക്തമാക്കി.

More News

കുറഞ്ഞ ഓവർ നിരക്ക്; കോഹ്‍ലിക്ക് 24 ലക്ഷം പിഴ

കുറഞ്ഞ ഓവർ നിരക്ക്; കോഹ്‍ലിക്ക് 24 ലക്ഷം പിഴ

പ്രധാന മന്ത്രിയുടെ യുവം പരിപാടിയിൽ രാഷ്ട്രീയമില്ല: സുരേഷ് ഗോപി

പ്രധാന മന്ത്രിയുടെ യുവം പരിപാടിയിൽ രാഷ്ട്രീയമില്ല: സുരേഷ് ഗോപി

'പുള്ളി' ചിത്രത്തിൻ്റെ ലിറിക്ക് വീഡിയോ പുറത്തിറങ്ങി

'പുള്ളി' ചിത്രത്തിൻ്റെ ലിറിക്ക് വീഡിയോ പുറത്തിറങ്ങി

ജാക്സൺ ബസാർ യൂത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

ജാക്സൺ ബസാർ യൂത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്: വന്ദേഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു

പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്: വന്ദേഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു