ഓസ്‌ക്കാര്‍-മെര്‍ലിന്‍ അവാര്‍ഡ് ജേതാവ് ഡോ.ടിജോ വര്‍ഗ്ഗീസിന് അനുമോദനവും പുസ്തക പ്രകാശനവും
- IndiaGlitz, [Thursday,July 06 2023]
കേരള സാംസ്‌ക്കാരിക സമന്വയ വേദിയുടെ ആഭിമുഖ്യത്തില്‍ 2022ലെ ഓസ്‌ക്കാര്‍ - മെര്‍ലിന്‍ അവാര്‍ഡ് ജേതാവ് ഡോ.ടിജോ വര്‍ഗ്ഗീസിന് അനുമോദനവും പുരസ്‌ക്കാര വിതരണവും നടന്നു. ജൂലൈ 5 ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് തിരുവനന്തപുരം ട്രിവാന്‍ഡ്രം ഹോട്ടല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ജലവിഭവശേഷി വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പുരസ്‌ക്കാര വിതരണം നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഹസന്‍ തൊടിയൂര്‍ രചിച്ച 'സുല്‍ത്താന്‍ വണ്ടര്‍' എന്ന ജീവചരിത്രം കേരള ചലച്ചിത്ര അക്കാഡമി വൈസ് ചെയര്‍മാനും സിനിമാതാരവുമായ പ്രേംകുമാര്‍ പ്രകാശനം ചെയ്തു.
കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ഉള്ളൂര്‍ സ്മാരക അവാര്‍ഡ് ജേതാവും പടിഞ്ഞാറേക്കല്ലട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ ഡോ.സി.ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. തിരുവനന്തപുരം നഗരസഭ കൗണ്‍സിലര്‍ സി.ഹരികുമാര്‍, സ്വാഗത സംഘം ചെയര്‍മാന്‍ ഉഷാലയം ശിവരാജന്‍, എഴുത്തുകാരന്‍ ഹസ്സന്‍ തൊടിയൂര്‍, കവി രാധാകൃഷ്ണന്‍ മിഥുനം, സ്വാഗത സംഘം കണ്‍വീനര്‍ റെജി പേരൂര്‍ക്കട എന്നിവര്‍ സംസാരിച്ചു.