'ഒരു ജാതി ജാതകം'; ജൂലൈ ഒമ്പതിന് തുടക്കം

  • IndiaGlitz, [Sunday,July 09 2023]

ശ്രീനിവാസനും വിനീത് ശ്രീനിവാസനും പ്രധാന വേഷങ്ങളിൽ എത്തുന്ന പുതിയ ചിത്രമാണ് ഒരു ജാതി ജാതകം. അരവിന്ദൻ്റെ അതിഥികൾ എന്ന ചിത്രത്തിൻ്റെ കലാപരവും സാമ്പത്തികവുമായ വിജയത്തിനു ശേഷം എം.മോഹനൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വർണ്ണ ചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമ്മിക്കുന്ന ഈ ചിത്രം ജൂലൈ ഒമ്പത് ഞായറാഴ്ച്ച കൊച്ചിയിൽ ആരംഭിക്കുന്നു. ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ഏറെ വിജയം നേടിയ ഗോദ എന്ന ചിതത്തിന് ശേഷം രാകേഷ് മണ്ടോടിയാണ് ഈ ചിത്രത്തിനു തിരക്കഥ രചിക്കുന്നത്.

വിനീത് ശ്രീനിവാസൻ നായകനാകുന്ന ഈ ചിത്രത്തിൽ ശ്രീനിവാസൻ, അജു വർഗീസ്, മൃദുൽ നായർ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കു പുറമേ നിരവധി പ്രമുഖ താരങ്ങളും ഏതാനും പുതുമുഖങ്ങളും ഈ ചിതത്തിൽ അണിനിരക്കുന്നു. മനു മഞ്ജിത്തിൻ്റെ വരികൾക്ക് ഗുണബാലസുബ്രഹ്മണ്യം ഈണം പകർന്നിരിക്കുന്നു. വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റിംഗ്: രഞ്ജൻ ഏബ്രഹാം, കലാസംവിധാനം: ജോസഫ് നെല്ലിക്കൽ, മേക്കപ്പ്: ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂം ഡിസൈൻ: സുജിത് മട്ടന്നൂർ. ചിത്രത്തിൻ്റെ മറ്റൊരു പ്രധാന ലൊക്കേഷൻ കണ്ണൂരാണ്. കൊച്ചിയിലും കണ്ണൂരിലുമായി ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.