ശോഭ സുരേന്ദ്രനെ ബിജെപി പരിപാടിയിൽ പങ്കെടുപ്പിക്കുന്നതിൽ എതിർപ്പ് രൂക്ഷം
Send us your feedback to audioarticles@vaarta.com
പാര്‍ട്ടിയില്‍ തന്നെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങള്‍ നടക്കുന്നതിന് പിന്നാലെ ബിജെപി സംസ്ഥാന നേതൃത്വത്തെ വെല്ലു വിളിച്ച് മുതിര്‍ന്ന നേതാവ് ശോഭാ സുരേന്ദ്രന്. ഇത് തൻ്റെ കൂടി പാര്‍ട്ടിയാണെന്നും മുന്നോട്ടുള്ള വഴിയില്‍ ആരെങ്കിലും തടസം സൃഷ്ടിച്ചാല്‍ അത് എടുത്തു മാറ്റി മുന്നോട്ടു പോകാന്‍ അറിയാമെന്നും ശോഭാ സുരേന്ദ്രന്. നേരത്തെ ശോഭ സുരേന്ദ്രന് പാര്‍ട്ടി വേദി നല്‍കുന്നതിനെ ചൊല്ലി ബിജെപിയുടെ വാട്സാപ്പ് ഗ്രൂപ്പില്‍ തര്‍ക്കം നടന്നിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുക ആയിരുന്നു ശോഭ സുരേന്ദ്രന്. കഴിഞ്ഞ ദിവസം കോഴിക്കോട് എത്തിയ ശോഭ സുരേന്ദ്രൻ കൃഷ്ണദാസുമായി കൂടിക്കാഴ്ച്ച നടത്തി.
തന്നെ പുറത്താക്കാൻ ആരെങ്കിലും ആഗ്രഹുക്കുന്നുണ്ടെങ്കിൽ അതിനുള്ള വെള്ളം മാറ്റി വെച്ചേക്ക് എന്നായിരുന്നു ശോഭ സുരേന്ദ്രൻ്റെ പ്രതികരണം. ട്രൗസർ ഇട്ട് മൈതാനത്ത് കളിക്കുന്ന കുട്ടികളെ ഉപയോഗിച്ച് തനിക്ക് എതിരെ പ്രചരണം നടത്തുകയാണെന്നും ശോഭ ആഞ്ഞടിച്ചു. ശോഭ സുരേന്ദ്രനെ തുടർച്ചയായി പരിപാടിയിൽ പങ്കെടുപ്പിക്കുന്നതിനെതിരെ സുരേന്ദ്രൻ മുരളി പക്ഷം കടുത്ത വിമർശനമാണ് ഉയർത്തുന്നത്. സംഘടനയെയും മുതിർന്ന നേതാക്കളേയും പരസ്യമായി വിമർശിക്കുന്ന വ്യക്തിയെ എന്തിന് പരിപാടികൾക്ക് വിളിക്കുന്നു എന്നായിരുന്നു വിമർശനം. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനേയും കേന്ദ്ര സഹമന്ത്രി വി മുരളീധരനേയും അനുകൂലിക്കുന്നവരാണ് എതിർപ്പ് ഉന്നയിച്ചത്. സംഘടനയുടെ അച്ചടക്കം പാലിക്കുന്നവർക്ക് ശോഭ സുരേന്ദ്രനെ അംഗീകരിക്കാനാവില്ല. പ്രവർത്തകരുടെ ആത്മവീര്യം തകർക്കുന്ന നേതാക്കളെ എന്തിന് കൊണ്ടു നടക്കണം. ദേശീയ നേതാക്കളെയടക്കം പരസ്യമായി വിമർശിച്ചവർക്കെതിരെ ശക്തമായ നടപടി വേണമെന്നും സുരേന്ദ്രൻ പക്ഷത്തുള്ളവർ ആവശ്യപ്പെട്ടു.
Follow us on Google News and stay updated with the latest!
Comments