ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ 'ഓപ്പറേഷൻ അജയ്'
Send us your feedback to audioarticles@vaarta.com
ഇസ്രായേൽ-ഹമാസ് സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇസ്രായേലിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഓപ്പറേഷൻ അജയ് എന്ന പേരിൽ ദൗത്യവുമായി ഇന്ത്യ. ഇസ്രായേലിൽ നിന്നും പ്രത്യേക വിമാനത്തിൽ ഇന്ത്യക്കാരെ തിരികെ എത്തിക്കും. നാട്ടിലേക്കു മടങ്ങാൻ താൽപര്യമുള്ള എല്ലാ ഇന്ത്യക്കാർക്കും ‘ഓപ്പറേഷൻ അജയ്’ എന്ന ദൗത്യ പ്രകാരം സൗകര്യം ഒരുക്കുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ അറിയിച്ചിരുന്നു.
ഇസ്രയേലിലെ സർവകലാശാലകളിൽ പഠിക്കുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ നാട്ടിലേക്കു മടങ്ങാൻ ആഗ്രഹമറിയിച്ച് പേര് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ ആദ്യ ബാച്ചാണ് ഇന്നു രാത്രി പുറപ്പെടുക. ഇന്ത്യന്‍ പൗരന്മാരെ തിരിച്ചെത്തിക്കാന്‍ പ്രത്യേക ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഓപ്പറേഷൻ അജയുടെ ഭാഗമായി തയ്യാറാക്കും. ആവശ്യമെങ്കില്‍ ഉപയോഗപ്പെടുത്താനായി ഇന്ത്യന്‍ നാവിക സേനയുടെ കപ്പലുകളും തയ്യാറാക്കി നിര്‍ത്തും. വിദ്യാര്‍ഥികളും ജോലിക്കാരും വ്യവസായികളുമായി 18,000 ത്തിലേറെ ഇന്ത്യക്കാരാണ് ഇസ്രയേലില്‍ ഉള്ളത്.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments