ഉമ്മൻ ചാണ്ടിയെ പുണ്യാളനായി പ്രഖ്യാപിക്കണം: വി.ഡി.സതീശൻ
Send us your feedback to audioarticles@vaarta.com
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പുണ്യാളനായി പ്രഖ്യാപിക്കാൻ ഇടപെടണമെന്ന് ചിലർ തന്നോട് പറഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്ഥാനത്തെ വിവിധ ക്രൈസ്തവ സഭാ അധ്യക്ഷൻമാരോടായിരുന്നു വിഡി സതീശൻ്റെ അഭ്യർത്ഥന. കൊച്ചിയിൽ നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിലാണ് വി ഡി സതീശൻ ഇക്കാര്യം പറഞ്ഞത്. അതേസമയം ഉമ്മൻ ചാണ്ടി മറ്റൊരു സഭയിലെ വിശ്വാസിആയതിനാൽ കത്തോലിക്ക സഭയ്ക്ക് അതിന് കഴിയില്ലെന്ന് കർദിനാൾ ആലഞ്ചേരി പറഞ്ഞു.
ഉമ്മൻ ചാണ്ടി ജനഹൃദയങ്ങളിൽ പുണ്യാളനായി മാറിയെന്ന് വിഡി സതീശൻ പ്രതികരിച്ചപ്പോൾ വിശ്വാസികളെ പുണ്യാളന്മാരാക്കാത്ത കീഴ്വഴക്കം ഓർത്തഡോക്സ് സഭ മറി കടക്കണമെന്നാണ് സീറോ മലബാർ സഭാ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പ്രതികരിച്ചത്. പുതുപ്പള്ളി പള്ളിയിലെ കാഴ്ചകളിൽ നിന്നായിരുന്നു ഉമ്മൻ ചാണ്ടിയെ വിശുദ്ധൻ ആക്കുന്നത് സംബന്ധിച്ച ചർച്ചകൾ തുടങ്ങിയത്. ഇക്കാര്യത്തിൽ താൻ നിസ്സഹായനെന്ന് സിറോ മലബാർ സഭ അദ്ധ്യക്ഷൻ മാർ ജോർജ്ജ് ആലഞ്ചേരി. ചുമതല ഓർത്തഡോക്സ് സഭയ്ക്കാണ്. അല്മായവരെ വിശുദ്ധരാക്കാത്ത കീഴ്വഴക്കം സഭ മറികടക്കണമെന്ന് ആലഞ്ചേരി ആവശ്യപ്പെട്ടതോടെ സദസ്സിൽ നിന്നും കൈയ്യടി വലിയ രീതിയിലാണ് ഉയർന്നത്. സംസ്ഥാനത്തിൽ നിന്നുള്ള വിശ്വാസികളിൽ ഒരാളെ വിശുദ്ധനാക്കിയ ചരിത്രം ഓർത്തഡോക്സ് സഭക്കില്ലെന്നും എന്നാൽ ദൈവം അങ്ങനെ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് സംഭവിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments