'വൺ പ്രിൻസസ് സ്ട്രീറ്റ്'; ചിത്രീകരണം പൂർത്തിയായി

  • IndiaGlitz, [Friday,October 13 2023]

മാക്ട്രോ മോഷൻ പിക്ചേഴ്സിൻ്റെ ബാനറിൽ ലജു മാത്യു ജോയ് നിർമ്മിച്ച് സിമയോൺ സംവിധാനം ചെയ്യുന്ന 'വൺ പ്രിൻസസ് സ്ട്രീറ്റ്' എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മട്ടാഞ്ചേരിയിൽ പൂർത്തിയായി. ബാലു വർഗീസ്, ആൻ ശീതൾ, അർച്ചന കവി, ലിയോണ ലിഷോയ്, ഷമ്മി തിലകൻ, ഹരിശ്രീ അശോകൻ, ഭഗത് മാനുവൽ, സിനിൽ സൈനുദ്ദീൻ, കലാഭവൻ ഹനീഫ്, റെജു ശിവദാസ്, കണ്ണൻ, റോഷൻ ചന്ദ്ര, വനിത കൃഷ്ണചന്ദ്രൻ, ജോളി ചിറയത്ത് എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ.

ഛായാഗ്രഹണം അർജ്ജുൻ അക്കോട്ട് നിർവ്വഹിക്കുന്നു. കോ പ്രൊഡ്യൂസർ: യുബിഎ ഫിലിംസ്, റെയ്ൻ എൻ ഷൈൻ എന്റർടെയ്ൻമെന്റസ്. സിമയോൺ, പ്രവീൺ ഭാരതി, ടുട്ടു ടോണി ലോറൻസ്, എന്നിവർ ചേർന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്നു. മനു മഞ്ജിത്ത്, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് പ്രിൻസ് ജോർജ്ജ് സംഗീതം പകരുന്നു. എഡിറ്റർ: ആയൂബ്ബ് ഖാൻ. ക്യാമറമാൻ: മൈക്കിൾ ജോസഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സഫി ആയൂർ.

More News

2025ഓടെ സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമാക്കും: മുഖ്യമന്ത്രി

2025ഓടെ സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമാക്കും: മുഖ്യമന്ത്രി

പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി 'വാഴ' ഒരുങ്ങുന്നു

പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി 'വാഴ' ഒരുങ്ങുന്നു

ഏകദിന ലോകകപ്പിൽ ഓസ്‌ട്രേലിയയെ തകർത്ത് ദക്ഷിണാഫ്രിക്ക

ഏകദിന ലോകകപ്പിൽ ഓസ്‌ട്രേലിയയെ തകർത്ത് ദക്ഷിണാഫ്രിക്ക

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് പി വി ​ഗം​ഗാധരന്‍ അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് പി വി ​ഗം​ഗാധരന്‍ അന്തരിച്ചു

ഐഎഎസ് തലത്തിൽ അഴിച്ചുപണി; 6 ജില്ലകളിലെ കളക്ടര്‍മാരെ മാറ്റി

ഐഎഎസ് തലത്തിൽ അഴിച്ചുപണി; 6 ജില്ലകളിലെ കളക്ടര്‍മാരെ മാറ്റി