കമിതാക്കൾക്കായി ഒരു അടിപൊളി റീൽ ചലഞ്ചുമായി 'ഓ മൈ ഡാർലിംഗ്' ടീം
- IndiaGlitz, [Tuesday,February 07 2023]
അനിഖ സുരേന്ദ്രൻ നായികയാകുന്ന ഓ മൈ ഡാർലിംഗ് കമിതാക്കൾക്കായി പ്രണയത്തിൻ്റെ ഈ മാസത്തിൽ തന്നെ മനോഹരമായ ഒരു കോണ്ടസ്റ്റുമായി വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസറിലെ ഒരു രംഗം പുനരാവിഷ്‌കരിക്കുന്ന ചലഞ്ചിൽ വിജയികൾക്ക് ടീം പ്രഖ്യാപിച്ചിരിക്കുന്നത് വാലൻ്റൈൻ ദിനത്തിൽ സ്പെഷ്യൽ പ്രോഗ്രാമിൽ അതിഥികൾ ആകുവാനുള്ള അവസരമാണ്. ആല്‍ഫ്രഡ് ഡി സാമുവലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഷ് ട്രീ വെഞ്ച്വേഴ്സിൻ്റെ ബാനറില്‍ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിര്‍മിക്കുന്നത്. ജിനീഷ് കെ ജോയ് ആണ് ചിത്രത്തിൻ്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. മുന്‍പെങ്ങും പറയാത്ത മനോഹരമായൊരു കൗമാര പ്രണയകഥയാണ് ഓ മൈ ഡാര്‍ലിംഗിൻ്റെ അടിസ്ഥാന പ്രമേയം. മെല്‍വിന്‍ ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ന്‍ ഡേവിസ്, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അന്‍സാര്‍ ഷായാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വിനായക് ശശികുമാറിൻ്റെ വരികള്‍ക്ക് സംഗീത പകരുന്നത് ഷാന്‍ റഹ്‌മാനാണ്.