ഫയലുകൾ തീർപ്പാക്കുന്നതിൽ ഉദ്യോഗസ്ഥര്‍ അലംഭാവം കാണിക്കുന്നു: മുഖ്യമന്ത്രി
Send us your feedback to audioarticles@vaarta.com
ഫയലുകൾ തീർപ്പാക്കുന്നതിൽ ഉദ്യോഗസ്ഥര്‍ക്ക് അലംഭാവമാണെന്ന് മുഖ്യമന്ത്രി. സർക്കാർ പദ്ധതികൾ ഉദ്യോഗസ്ഥ അലംഭാവം കൊണ്ട് അട്ടിമറിക്കപ്പെടുന്നു എന്നും അദ്ദേഹം പറഞ്ഞു. ഫയലുകൾ തീർപ്പാക്കുന്നതിന് സർക്കാർ തലത്തിൽ വിവിധ അദാലത്തുകൾ നടത്തിയിട്ടും പരിഹാരമില്ല. സെക്രട്ടേറിയറ്റിൽ പോലും 50 ശതമാനം ഫയൽ കെട്ടിക്കിടക്കുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം. ഓരോ ഫയലും ജീവിതമാണെന്നാണ് സർക്കാർ നയം. ഫയലുകളെ ജീവിപ്പിക്കാനും കൊല്ലാനും ഉദ്യോഗസ്ഥർക്ക് കഴിയും. അണ്ടർ സെക്രട്ടറിമാർ മുതൽ സ്പെഷ്യൽ സെക്രട്ടറിമാർ വരെയുള്ളവരുടെ യോഗമാണ് വിളിച്ചത്. ഏഴ് വർഷത്തെ അനുഭവത്തിലാണ് സംസാരിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
Follow us on Google News and stay updated with the latest!
Comments