ഒഡിഷ ട്രെയിന്‍ ദുരന്തം; അന്വേഷണത്തിന് ശുപാർശ ചെയ്ത് റെയില്‍വേ ബോര്‍ഡ്
- IndiaGlitz, [Monday,June 05 2023]
ഒഡീഷയിലെ ബാലസോറില്‍ 275 പേരുടെ ജീവനെടുത്ത ട്രെയിന്‍ അപകടത്തിന് ദിവസങ്ങള്‍ക്ക് ശേഷം സിബിഐ അന്വേഷണത്തിന് റെയില്‍വേ ബോര്‍ഡ് ശുപാര്‍ശ ചെയ്‌തെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ട്രെയിന്‍ അപകടത്തിന് പിന്നാലെ പ്രതിപക്ഷം വിമര്‍ശനം ശക്തമാക്കിയതിന് പിന്നാലെയാണ് സിബിഐ അന്വേഷണം. രക്ഷാപ്രവർത്തനം പൂർത്തിയായി എന്നും റെയിൽവേ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തികൾ തുടരുകയാണെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു.
ട്രാക്കുമായി ബന്ധപ്പെട്ട പ്രവർത്തികൾ പൂർത്തിയായിയെന്നും വയറിങ് ജോലികളാണ് ഇപ്പോള്‍ നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മൂന്നു ട്രെയിനുകള്‍ പരസ്പരം കൂട്ടിയിടിച്ചെന്ന പ്രചാരണം ശരിയല്ലെന്ന് റെയില്‍വേ ബോര്‍ഡ് വ്യക്തമാക്കി. അപകടത്തില്‍പ്പെട്ടത് കൊറമാണ്ഡല്‍ എക്‌സ്പ്രസ് മാത്രമാണെന്നും റെയില്‍വേ ബോര്‍ഡ് അംഗം ജയ വര്‍മ സിന്‍ഹ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു. സിഗ്‌നലിങ്ങില്‍ പ്രശ്‌നമുണ്ടായതാണ് അപകടകാരണമെന്നാണ് പ്രഥാമിക വിലയിരുത്തലെന്നും റെയില്‍വേ ബോര്‍ഡിൻ്റെ നിഗമനം. സുരക്ഷാ കമ്മിഷണറുടെ വിശദമായ റിപ്പോര്‍ട്ടിനു ശേഷമാകും അന്തിമ നിഗമനത്തിലെത്തുക.