#NP42 ടൈറ്റിൽ അനൗൺസ്മെന്റ് അടുത്ത ആഴ്ച
Send us your feedback to audioarticles@vaarta.com
നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന '#NP42' ൻ്റെ ടൈറ്റിൽ അനൗൺസ്മെന്റ് അടുത്ത ആഴ്ച നടക്കും. ഹനീഫ് അദേനിയുടെ പിറന്നാൾ ദിനത്തിൽ ആയിരിക്കും ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തു വരുന്നത്. ഹനീഫ് അദേനിക്ക് പിറന്നാൾ ആശംസകൾ നേർന്ന നിവിൻ പോളിയുടെ പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് അപ്ഡേറ്റിനായി കമന്റ് ചെയ്തിരുന്നത്. 'ഹാപ്പി ബർത്ഡേ ഡിയർ ബ്രദർ' എന്ന അടിക്കുറിപ്പോടെയാണ് നിവിൻ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിൻ്റെ അതേ കമന്റ് ബോക്സിൽ സംവിധായകൻ ഹനീഫ് അദേനി തന്നെയാണ് ഈ അപ്ഡേറ്റ് പുറത്തു വിട്ടിരിക്കുന്നത്.
ജനുവരി 20ന് ആയിരുന്നു സിനിമയുടെ ചിത്രീകരണത്തിന് യുഎഇയിൽ തുടക്കം കുറിച്ചത്. കേരളത്തിലാണ് തുടർന്നുള്ള ഭാഗങ്ങൾ ഷൂട്ട് ചെയ്തത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്സും ചേർന്നാണ് #NP42 നിർമ്മിക്കുന്നത്. നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ: സന്തോഷ് രാമൻ, കോസ്റ്റ്യൂം: മെൽവി ജെ, മ്യൂസിക്: മിഥുൻ മുകുന്ദൻ, എഡിറ്റിംഗ്: നിഷാദ് യൂസഫ്, മേക്കപ്പ്: ലിബിൻ മോഹനൻ, അസോസിയേറ്റ് ഡയറക്ടർ: സമന്തക് പ്രദീപ്, ലൈൻ പ്രൊഡ്യൂസേഴ്സ്: ഹാരിസ് ദേശം, റഹീം, പ്രൊഡക്ഷൻ കൺട്രോളർ: റിനി ദിവാകർ.
Follow us on Google News and stay updated with the latest!
Comments