നൂറിന്‍ ഷെരീഫും ഫഹിം സഫറും വിവാഹിതരായി
- IndiaGlitz, [Monday,July 24 2023]
യുവനടി നൂറിന്‍ ഷെരീഫും നടനും തിരക്കഥാ കൃത്തുമായ ഫഹിം സഫറും വിവാഹിതരായി. 2022 ഡിസംബര്‍ 24-ന് ആയിരുന്നു നൂറിൻ്റെയും ഫഹിമിൻ്റെയും വിവാഹ നിശ്ചയം. പ്രിയ പ്രകാശ് വാര്യര്‍, ശരണ്യ മോഹന്‍, രജീഷ വിജയന്‍, അഹാന കൃഷ്ണകുമാര്‍, നിരഞ്ജന അനൂപ്, ഇന്ദ്രന്‍സ്, ചിപ്പി, വിധു പ്രതാപ്, തുടങ്ങിയ നിരവധി താരങ്ങളാണ് ഇരുവരുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്.
കൊല്ലം സ്വദേശിയായ നൂറിന്‍ മികച്ച നര്‍ത്തകിയാണ്. 2017 ല്‍ ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന ചിത്രത്തിലൂടെയാണ് നൂറിന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഒരു അഡാര്‍ ലൗ എന്ന സിനിമയില്‍ നായികയായി എത്തി. സാന്താക്രൂസ്, വെള്ളേപ്പം, ബര്‍മൂഡ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍. ഒരുപാട് സിനിമകളിൽ പിന്നീട് നൂറിൻ വേഷമിട്ടില്ല എങ്കിലും സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയയായി നിലനിന്നു. മലയാള ചിത്രം 'വെള്ളേപ്പം' ആണ് നൂറിൻ്റെ ഏറ്റവും പുതിയ സിനിമ. ജൂണ്‍, മാലിക്, ഗാങ്‌സ് ഓഫ് 18, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഫഹീം സഫര്‍ ശ്രദ്ധ നേടുന്നത്. മധുരത്തിൻ്റെ തിരക്കഥാ കൃത്തുക്കളില്‍ ഒരാളാണ് ഫഹീം സഫര്‍.