നൂറിൻ ഷെരീഫും, ഫഹീം സഫറും വിവാഹിതരാകുന്നു

നടി നൂറിൻ ഷെരീഫ്, നടനും തിരക്കഥാകൃത്തുമായ ഫഹിം സഫർ തമ്മിലുള്ള വിവാഹനിശ്ചയം നടന്നു. ദീർഘനാളുകളായി ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. കൊല്ലം സ്വദേശിയായ നൂറിൻ മികച്ച നർത്തകിയാണ്. 2017 ൽ ഒമർ ലുലു സംവിധാനം ചെയ്ത ചങ്ക്സ് എന്ന ചിത്രത്തിലൂടെയാണ് നൂറിൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഒരു അഡാർ ലൗ എന്ന സിനിമയിൽ നായികയായെത്തി. സാന്താക്രൂസ്, വെള്ളേപ്പം, ബർമൂഡ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ.

ജൂൺ, മാലിക്, ഗാങ്സ് ഓഫ് 18, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഫഹീം സഫർ ശ്രദ്ധനേടുന്നത്. മധുരത്തിൻ്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളാണ് ഫഹീം. രണ്ടു പേരുടെയും ചിത്രങ്ങൾ ഇനിയും പുറത്തിറങ്ങൻ ഇരിക്കെയാണ് വിവാഹവാർത്ത വരുന്നത്. രണ്ടു പേരും ചേർന്ന് എഴുതുന്ന ഒരു സ്ക്രിപ്റ്റും പണിപ്പുരയിലാണ് എന്ന് നൂറിൻ പറഞ്ഞു. അഹാന കൃഷ്ണ, രജിഷ വിജയന്‍ തുടങ്ങി ഇവരുടെ സുഹൃത്തുക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇരുവരും എന്‍ഗേജ്‌മെന്റ് ചിത്രങ്ങളും വീഡിയോയും എല്ലാം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.