പ്രധാന മന്ത്രിയുടെ യുവം പരിപാടിയിൽ രാഷ്ട്രീയമില്ല: സുരേഷ് ഗോപി

  • IndiaGlitz, [Tuesday,April 25 2023]

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന യുവം പരിപാടിയിൽ രാഷ്ട്രീയമില്ലെന്ന് ബിജെപി നേതാവ് സുരേഷ് ഗോപി. യുവം കോൺക്ലേവിൽ പങ്കെടുക്കുന്നതിന് മുമ്പ് മാദ്ധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു സുരേഷ് ​ഗോപി. പ്രതിഷേധിക്കാൻ ഡിവൈഎഫ്ഐ ആരാണ്? അവരോടു പോകാൻ പറയെന്നും ബിജെപി നേതാവ് സുരേഷ് ഗോപി പറഞ്ഞു. വോട്ടിനാണോ, ബിജെപിയുടെ സ്വാധീനം ഉറപ്പിക്കാനാണോ പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു സുരേഷ് ഗോപി രൂക്ഷമായി പ്രതികരിച്ചത്. യുവാക്കൾക്കിടയിൽ സ്വാധീനമുണ്ടാക്കാൻ അദ്ദേഹത്തിൻ്റെ പ്രവർത്തനം തന്നെ ധാരാളമാണ്. പ്രധാനമന്ത്രി പദത്തിൽ ഇരുന്നു കൊണ്ട് അദ്ദേഹം രാജ്യത്തെ യുവാക്കളുമായി ഇടപഴകുന്നു. അത് അദ്ദേഹത്തിൻ്റെ അവകാശമാണ്. അദ്ദേഹത്തിൻ്റെ രാഷ്‌ട്രീയ കക്ഷിയുടെയും അവകാശമാണ്. പ്രതിഷേധിക്കാൻ ഡിവൈഎഫ്ഐ ആരാണ്? അവരോടു പോകാൻ പറ എന്നായിരുന്നു സുരേഷ്​ഗേപി പറഞ്ഞത്.

More News

'പുള്ളി' ചിത്രത്തിൻ്റെ ലിറിക്ക് വീഡിയോ പുറത്തിറങ്ങി

'പുള്ളി' ചിത്രത്തിൻ്റെ ലിറിക്ക് വീഡിയോ പുറത്തിറങ്ങി

ജാക്സൺ ബസാർ യൂത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

ജാക്സൺ ബസാർ യൂത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്: വന്ദേഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു

പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്: വന്ദേഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു

സൂപ്പർ കപ്പ്‌ ഫെെനലിൽ ഇന്ന് ബംഗളൂരു എഫ്‌സിയും ഒഡിഷ എഫ്‌സിയും നേർക്കുനേർ

സൂപ്പർ കപ്പ്‌ ഫെെനലിൽ ഇന്ന് ബംഗളൂരു എഫ്‌സിയും ഒഡിഷ എഫ്‌സിയും നേർക്കുനേർ

ജീവതത്തിലെ ഏറ്റവും വലിയ സ്വപ്‌നം യാഥാർത്ഥ്യമായി; ഉണ്ണി മുകുന്ദൻ

ജീവതത്തിലെ ഏറ്റവും വലിയ സ്വപ്‌നം യാഥാർത്ഥ്യമായി; ഉണ്ണി മുകുന്ദൻ