ഇനി ഒരൂഴവുമില്ല, എല്ലാ പരിപാടിയും നിര്‍ത്തി: പ്രിയദര്‍ശൻ
Send us your feedback to audioarticles@vaarta.com
മലയാളത്തിലെ എവര്‍ഗ്രീന്‍ സംവിധായകനാണ് പ്രിയദര്‍ശന്‍. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ കുഞ്ഞാലിനമരക്കാറിന് ശേഷം യുവതാരങ്ങള്‍ക്കൊപ്പം പ്രിയദര്‍ശന്‍ കൈകോര്‍ത്ത കൊറോണ പേപ്പേഴ്‌സ് പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. ഏപ്രില്‍ ആറിനാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്. ഇപ്പോഴിതാ കൊറോണ പേപ്പേഴ്‌സിൻ്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രിയദര്‍ശന്‍ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം സംവിധാനം ചെയ്യാന്‍ ചാന്‍സുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇനി ഒരൂഴവുമില്ലെന്നായിരുന്നു പ്രിയദര്‍ശൻ്റെ മറുപടി. ഒരു ഊഴത്തോടെ മതിയായെന്നും കുഞ്ഞാലിമരക്കാരുടെ ഊഴത്തോടെ താന്‍ എല്ലാ പരിപാടിയും നിര്‍ത്തിയെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. പ്രിയദര്‍ശൻ്റെ സംവിധാനത്തില്‍ ഒരുങ്ങിയ കുഞ്ഞാലിമരക്കാര്‍ അറബിക്കടലിൻ്റെ സിംഹം 2021ലാണ് റിലീസ് ചെയ്തത്. ഹിസ്റ്റോറിക് ഡ്രാമയായ ചിത്രം ദേശീയ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിരുന്നു. എന്നാല്‍ തീയറ്ററില്‍ ചിത്രം വിജയിച്ചിരുന്നില്ല. അതേ സമയം ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന പ്രിയദര്‍ശൻ്റെ കൊറോണ പേപ്പേഴ്‌സ് പ്രേക്ഷകര്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com