ഉമ്മൻ ചാണ്ടിയെ വ്യക്തിപരമായി വേട്ടയാടിയിട്ടില്ല: ഇ.പി.ജയരാജൻ
Send us your feedback to audioarticles@vaarta.com
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ എൽഡിഎഫോ സിപിഎമ്മോ ഒരിടത്തും പരാതി കൊടുത്തിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. സർക്കാർ എന്ന നിലയിലാണ് ഉമ്മൻ ചാണ്ടിക്കെതിരെ നടപടി സ്വീകരിച്ചതെന്നും ജയരാജൻ ചൂണ്ടിക്കാട്ടി. സിപിഎമ്മോ എൽഡിഎഫോ ഇന്നുവരെ ഒരാളെയും എന്തെങ്കിലും പ്രശ്നം വച്ചു കൊണ്ട് രാഷ്ട്രീയമായോ അല്ലാതെയോ വേട്ടയാടിയിട്ടില്ല. എല്ലാ പ്രശ്നങ്ങളോടും ശരിയായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. അതിൽ വ്യക്തികളെ നോക്കാറില്ല. പ്രശ്നം നോക്കി നിലപാട് സ്വീകരിക്കുന്നതാണ് രീതി.
എറ്റവും അധികം വേട്ടയാടൽ നേരിടുന്നത് മുഖ്യമന്ത്രിയാണ്. വേട്ടയാടാൻ കിട്ടുന്ന വേദികളെല്ലാം ശത്രുക്കൾ ഉപയോഗിക്കുന്നുണ്ടാകും. അതു കൊണ്ട് മുഖ്യമന്ത്രിക്ക് കോട്ടം ഒന്നും സംഭവിക്കില്ല. ആ വേദിക്കാണ് കളങ്കം ഉണ്ടാവുകയെന്നും ജയരാജൻ പറഞ്ഞു. ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ മുദ്രാവാക്യം വിളിച്ചത് ജനം വിലയിരുത്തട്ടെ എന്നും ഇ.പി.ജയരാജൻ കൂട്ടിച്ചേർത്തു. അതേസമയം തിരഞ്ഞെടുപ്പ് വ്യക്തികൾ തമ്മിലുള്ള പോരാട്ടമല്ലെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, പുതുപ്പള്ളിയിൽ എതിർ സ്ഥാനാർഥിയെ നിർത്തരുതെന്ന ആവശ്യം തള്ളിക്കളഞ്ഞു.
Follow us on Google News and stay updated with the latest!
Comments
- logoutLogout