രാഷ്ട്രീയ അഭിമുഖങ്ങൾ ഇനി ഇല്ല; മാധ്യമങ്ങളെ വിമർശിച്ച് സച്ചിദാനന്ദൻ
- IndiaGlitz, [Tuesday,August 22 2023]
സർക്കാറിനും സി പി എമ്മിനും എതിരായ പ്രസ്താവനയിൽ മലക്കം മറിഞ്ഞു സാഹിത്യ അക്കാദമി പ്രസിഡന്റും കവിയുമായ കെ സച്ചിദാനന്ദൻ. കേരളത്തിൽ സി പി എം അധികാരത്തിൽ എത്തിരിക്കാൻ സഖാക്കള്‍ പ്രാര്‍ഥിക്കണം എന്നും, മൂന്നാം തവണയും അധികാരത്തിൽ എത്തിയാൽ അഹങ്കാരികൾ ആകുമെന്നുമാണ് സച്ചിദാനന്ദൻ അഭിമുഖത്തിൽ പറഞ്ഞിരുന്നത്. പ്രസ്താവന വിവാദം ആയതോടെയാണ് അദ്ദേഹം മാധ്യമങ്ങളെ വിമർശിച്ച് രംഗത്ത് വന്നത്.
ഫലിതങ്ങൾ പോലും പ്രസ്താവനയെന്ന പോലെ പ്രചരിപ്പിക്കപ്പെട്ടുവെന്നും ഇനി രാഷ്ട്രീയ അഭിമുഖങ്ങൾക്ക് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. നമ്മുടെ മാദ്ധ്യമ ധാർമ്മികത വിചിത്രമാണ്. വലതു പക്ഷത്തിൻ്റെ വളർച്ചയുടെ വിപത്തുകൾ ചൂണ്ടിക്കാട്ടി, ഗാന്ധിയെയും അംബേദ്കറെയും ഉൾക്കൊള്ളാവുന്ന വിധത്തിൽ ഇടതു പക്ഷത്തെ കൂടുതൽ വിശാലമായി നിർവചിക്കാൻ ശ്രമിക്കുകയാണ് രണ്ടു മണിക്കൂർ നീണ്ട അഭിമുഖത്തിൽ ചെയ്തത്. ഇന്നത്തെ ഇടതു പക്ഷത്തിൻ്റെ ചില പരാധീനതകൾ ചൂണ്ടിക്കാട്ടി എഡിറ്റ് ചെയ്ത വേർഷനാണ് പത്രത്തിലും യു ട്യൂബിലും വന്നത്, രാഷ്ട്രീയ അഭിമുഖങ്ങൾ ഇനി ഇല്ല. എനിക്ക് വേണ്ടത് പ്രസംഗങ്ങളിലും ലേഖനങ്ങളിലും പറഞ്ഞു കൊള്ളാം എന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. പിണറായിയെ മോദിയുമായി ഉപമിച്ചിട്ടില്ലെന്നും സച്ചിദാനന്ദൻ പറഞ്ഞു.