'ഞാനും പിന്നൊരു ഞാനും' ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി
Send us your feedback to audioarticles@vaarta.com
രാജസേനൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഞാനും പിന്നൊരു ഞാനും' എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പൃഥ്വിരാജും, ഇന്ദ്രജിത്തും തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം രാജസേനൻ വീണ്ടും സംവിധായകനാകുന്ന ചിത്രമാണിത്. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും രാജസേനന്‍ തന്നെയാണ്. ക്ലാപ്പിൻ മൂവി മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍ തിരുവനന്തപുരമായിരുന്നു.
തുളസീധര കൈമൾ എന്ന കഥാപാത്രത്തിൻ്റെ മാനസിക വ്യാപാരങ്ങളിലൂടെ ആണ് ചിത്രത്തിൻ്റെ കഥ വികസിക്കുന്നത്. തുളസീധര കൈമളായി രാജസേനൻ തന്നെയാണ് വേഷമിടുന്നത്. ഇന്ദ്രൻസ്, സുധീർ കരമന, ജോയ് മാത്യു എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നു. ക്രൈം ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ഇത്. സർക്കിൾ ഇൻസ്പെക്ടര്‍ പരമേശ്വരനായാണ് ഇന്ദ്രൻസ് എത്തുന്നത്. തുളസീധര കൈമളിൻ്റെ വലംകൈയായ രഘു എന്ന കഥാപാത്രമായി സുധീർ കരമനയും അമ്മാവൻ ഉണ്ണികൃഷ്ണ കൈമളായി ജോയ് മാത്യുവും വേഷമിടുന്നു. ചിത്രത്തിൻ്റെ സംഗീത സംവിധാനം എം ജയചന്ദ്രൻ ആണ്. രണ്ട് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഗാനരചന ഹരിനാരായണൻ ആണ്.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com