മൂത്തോൻ ഇനി ലക്ഷദ്വീപിൽ
Send us your feedback to audioarticles@vaarta.com
നിവിൻ പോളിയെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന മൂത്തോന്റെ ആദ്യഘട്ട ഷൂട്ടിംഗ് മുംബയിൽ പൂർത്തിയായി. രണ്ടാം ലട്ടം ലക്ഷദ്വീപിൽ നടക്കും. മൂത്തോൻ റിലീസ് ചെയ്യാനുള്ള ആകാക്ഷയിലാണ് താനെന്ന് നിവിൻ പോളി തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. നിവിന്റെ ഫസ്റ്റ്ലുക്ക് കൊണ്ടു തന്നെ ശ്രദ്ധ നേടിയ ചിത്രമാണ് മൂത്തോൻ. ലക്ഷദ്വീപ് സ്വദേശിയായ പതിനാലുകാരൻ മുതിർന്ന സഹോദരനെത്തേടി യാത്രതിരിക്കുന്നതാണ് മൂത്തോന്റെ പ്രമേയം. ഗീതുവിന്റെ ഭർത്താവും പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവിയാണ് കാമറ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന് തിരക്കഥ രചിക്കുന്നതും ഗീതുവാണ്.
ഹിന്ദി സംഭാഷണങ്ങൾ രചിക്കുന്നത് പ്രശസ്ത ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്, എഡിറ്റിംഗ്: ബി.അജിത്കുമാർ. ഗാംഗ്സ് ഒഫ് വാസിപ്പൂർ, ബോംബെ വെൽവെറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കുനാൽ ശർമ്മയാണ് സൗണ്ട് ഡിസൈനർ. ഇറോസ് ഇന്റർനാഷണലും ആനന്ദ് എൽ. റായ്, അലൻ മക്അലക്സ് എന്നിവരും ചേർന്നാണ് നിർമ്മാണം. നവാസുദ്ദീൻ സിദ്ദിഖി നായകനായ ലയേർസ് ഡൈസ് എന്ന ചിത്രം ഗീതു 2014ൽ സംവിധാനം ചെയ്തിരുന്നു.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Contact at support@indiaglitz.com