കപ്പൽ കഥയുമായി ജോമോൻ ടി. ജോണും നിവിൻ പോളിയും
Send us your feedback to audioarticles@vaarta.com
കേരളത്തിന് സ്വന്തമായൊരു കപ്പൽ എന്ന ചരിത്രമുഹൂർത്തത്തിന്റെ ആരവം കെട്ടടങ്ങുന്നതിന് മുൻപ് തന്നെ മലയാളികളെ ഞെട്ടിക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്ത 'കൈരളി' എന്ന കപ്പലിന്റെ കഥ അതേപേരിൽ സിനിമയാകുന്നു. മലയാളത്തിൽ ഒട്ടേറെ സിനിമകൾക്ക് കാമറ ചലിപ്പിച്ച ജോമോൻ ടി.ജോൺ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. യുവപ്രേക്ഷകരുടെ ഹരമായിമാറിയ നിവിൻ പോളിയാണ് ചിത്രത്തിൽ നായകനാവുന്നത്. പോളി ജൂനിയർ പിക്‌ചേഴ്സും റിയൽ ലൈഫ് വർക്‌സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്
സിദ്ധാർത്ഥ ശിവയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. കൈരളി കപ്പൽ സഞ്ചരിച്ച വഴികളിലൂടെ ചരിത്ര സംഭവങ്ങളെയും നിഗമനങ്ങളെയും കോർത്തിണക്കിയാണ് ചിത്രം വികസിക്കുന്നത്. കേരളം, ഗോവ, ഡൽഹി തുടങ്ങിയ സ്ഥലങ്ങൾക്ക് പുറമെ സോമാലിയയുടെ അയൽരാജ്യമായ ജിബൂട്ടി, കുവൈറ്റ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ കൂടി ചിത്രീകരണം നടക്കും. വർത്തമാനകാലവും 1970-80 കാലഘട്ടങ്ങളും ചിത്രത്തിന് പശ്ചാത്തലമാകും.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Contact at support@indiaglitz.com