നിവിൻ പോളി @ 13; ഗോഡ്ഫാദർ ഇല്ലാതെ വന്ന യുവ താരം

  • IndiaGlitz, [Monday,July 17 2023]

മലർവാടി ആർട്‌സ് ക്ലബ് എന്ന വിനീത് ശ്രീനിവാസൻ ചിത്രം റിലീസ് ചെയ്തിട്ട് 13 വർഷം തികയുന്ന വേളയിൽ ഹനീഫ് അദേനി, നിവിൻ പോളി ചിത്രം രാമചന്ദ്ര ബോസ് & കോയ്ക്കായി അഡ്വാൻസ് ബുക്കിങ്ങുകൾ ആരംഭിച്ചിരിക്കുകയാണ്. പ്രകാശനിൽ നിന്ന് മൊയ്‌തുവിലേക്കുള്ള യാത്ര ചെറുതായിരുന്നില്ല. ആദ്യ ചിത്രം സമ്മാനിച്ച വിനീത് ശ്രീനിവസാനിൽ നിന്ന് തന്നെയാണ് നിവിൻ്റെ സിനിമ കരിയറിൽ ബ്രേക്ക് ത്രൂ ആയി തട്ടത്തിൻ മറയത്ത് എത്തുന്നത്. 2013ൽ നേരം എത്തുന്നു. അൽഫോൻസ് പുത്രൻ ചിത്രമായ നേരം 2015ൽ റിലീസായ പ്രേമം എന്ന ചിത്രത്തിൻ്റെ സാമ്പിൾ വെടിക്കെട്ട് മാത്രം ആയിരുന്നെന്ന് അന്ന് ആരും കരുതിയിരുന്നില്ല.

2014ൽ സംസ്ഥാന സർക്കാരിൻ്റെ ബെസ്റ്റ് ആക്ടർ അവാർഡ് രണ്ട് ചിത്രങ്ങൾക്കായി നേടി. 1983 & ബാംഗ്ലൂർ ഡെയ്സ് രമേഷനെയും 'ക്യൂട്ട് കുട്ടനെയും' പ്രേക്ഷകർ ആഘോഷിച്ചു. കോളേജ് യുവാക്കൾ ഓം ശാന്തി ഓശാനയിലെ 'ഗിരി'യെയും പ്രേമത്തിലെ 'ജോർജിനെയും അനുകരിച്ചു. 'പോളി ജൂനിയർ' പിക്‌ചേഴ്‌സിൻ്റെ ബാനറിൽ നിവിൻ നിർമാതാവായി. ആക്ഷൻ ഹീറോ ബിജുവിലൂടെ എസ് ഐ ബിജു പൗലോസിനെ കേരളത്തിലെ ജനത ഏറ്റെടുത്തു. മൂത്തോനിലൂടെ 2020ൽ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നിവിനെ തേടിയെത്തി. ഐതിഹാസിക കഥാപാത്രമായ കായംകുളം കൊച്ചുണ്ണി, 2022ൽ മഹാവീര്യർ, സാറ്റർഡേ നൈറ്റ്, തമിഴിൽ റിച്ചി, ഏഴ് കടൽ ഏഴ് മലയ്, രാമചന്ദ്ര ബോസ് & കോ, താരം, ആര്യൻ ഗിരിജ വല്ലഭൻ സംവിധാനം ചെയ്യുന്ന ചിത്രം തുടങ്ങി അന്നൗൻസ് ചെയ്തതും ചെയ്യാത്തതുമായ ഒരുപാട് ചിത്രങ്ങൾ നിവിൻ പോളിന്റേതായി പുറത്ത് വരാനിരിക്കുന്നു. സിനിമയിൽ ഗോഡ്ഫാദർ ഉണ്ടെങ്കിൽ മാത്രമേ പിടിച്ചു നിൽക്കാൻ കഴിയുകയുള്ളു എന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് നിവിൻ്റെ ജീവിതം.