നിതിന്‍ ഗഡ്കരിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്

  • IndiaGlitz, [Thursday,October 12 2023]

കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ ജീവിതം സിനിമ ആകുന്നു. ഒക്ടോബർ 27ന് ചിത്രം റിലീസ് ചെയ്യുമെന്ന് സംവിധായകൻ അനുരാഗ് രാജൻ ബുസാരി അറിയിച്ചു. ചിത്രത്തിൻ്റെ ടീസർ അടുത്തിടെ പുറത്തു വിട്ടിരുന്നു. ഗഡ്കരിയുടെ വ്യക്തി ജീവിതവുമായും ഔദ്യോഗിക ജീവിതവുമായും തീരുമാനങ്ങളുമായും അടുത്ത് നിൽക്കുന്ന ചിത്രമായിരിക്കും 'ഗഡ്കരി' എന്ന് സംവിധായകൻ അനുരാഗ് രാജൻ ബുസാരി പറഞ്ഞിരുന്നു.

ചിത്രത്തിൽ നിതിൻ ഗഡ്കരിയുടെ വേഷത്തിൽ ആരാണ് എത്തുന്നതെന്നും ഇതുവരെ പുറത്തു വിട്ടിട്ടില്ല. 'ഈ രാജ്യം അതിൻ്റെ റോഡുകളുടെ പേരിലറിയപ്പെടുന്ന സമയം, ഞാനാണ് നിതിൻ ജയറാം ഗഡ്കരി എന്ന് സന്തോഷത്തോടെ പറയാനാകും', എന്ന വാചകത്തോടെയാണ് ചിത്രത്തിൻ്റെ ടീസർ ആരംഭിക്കുന്നത്. 'ഒരു സാധാരണ സാമൂഹിക പ്രവര്‍ത്തകനില്‍ നിന്ന് കേന്ദ്രമന്ത്രി പദവിയിലേക്ക് എത്തിയ അദ്ദേഹത്തിൻ്റെ ജീവിതം പ്രചോദനം നല്‍കുന്നു. അദ്ദേഹത്തിൻ്റെ വ്യക്തി ജീവിതവും എല്ലാവര്‍ക്കും പ്രചോദനം നല്‍കുമെന്നാണ് കരുതുന്നത്,’ അനുരാഗ് രാജന്‍ ബുസാരി പറഞ്ഞു. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

More News

കെ കെ ശൈലജക്കെതിരെ പരോക്ഷ വിമര്‍ശനവുമായി കെ ടി ജലീല്‍

കെ കെ ശൈലജക്കെതിരെ പരോക്ഷ വിമര്‍ശനവുമായി കെ ടി ജലീല്‍

'ലിയോ'യിലെ അനിരുദ്ധ് ഒരുക്കിയ ഗാനം റിലീസായി

'ലിയോ'യിലെ അനിരുദ്ധ് ഒരുക്കിയ ഗാനം റിലീസായി

സുരേഷ് ഗോപി ഉൾപ്പെടെ 500 പേർക്കെതിരെ കേസെടുത്തു

സുരേഷ് ഗോപി ഉൾപ്പെടെ 500 പേർക്കെതിരെ കേസെടുത്തു

ദിലീപ് ചിത്രം 'ബാന്ദ്ര'; നവംബറിൽ റിലീസ്

ദിലീപ് ചിത്രം 'ബാന്ദ്ര'; നവംബറിൽ റിലീസ്

ഏകദിന ലോകകപ്പിൽ ചരിത്ര റെക്കോഡ് നേടി രോഹിത് ശർമ

ഏകദിന ലോകകപ്പിൽ ചരിത്ര റെക്കോഡ് നേടി രോഹിത് ശർമ