'ദി സൗണ്ട് ഓഫ് മ്യൂസിക്' ഇന്ത്യയിൽ അവതരിപ്പിച്ച് നിത അംബാനി
- IndiaGlitz, [Thursday,May 04 2023]
'ദ സൗണ്ട് ഓഫ് മ്യൂസിക്' ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച് നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ. ദ സൗണ്ട് ഓഫ് മ്യൂസിക്' ഇന്ത്യയിലേക്ക് വരുന്നതിലൂടെ രാജ്യത്ത് അന്താരാഷ്ട്ര ബ്രോഡ്വേയുടെയും മ്യൂസിക്കലിന്റെയും അരങ്ങേറ്റമാണ് നടക്കുക. രണ്ടായിരം സീറ്റുകളുള്ള ഗ്രാൻഡ് തിയേറ്ററിലാണ് 'ദ സൗണ്ട് ഓഫ് മ്യൂസിക്' വേദി ഒരുങ്ങുന്നത്. ലൈവ് ഓർക്കസ്ട്രയും ഗാനങ്ങളും 1930-കളിലെ ഓസ്ട്രിയയുടെ പശ്ചാത്തലത്തിൽ, സംഗീതം, പ്രണയം, സന്തോഷം എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് യഥാർത്ഥ മനുഷ്യ ജീവിതവും വിജയങ്ങളും അവതരിപ്പിക്കുന്ന ഒരു ഷോയാണ് 'ദ സൗണ്ട് ഓഫ് മ്യൂസിക്'.
ഇന്ത്യയിലെ ആദ്യത്തെ രാജ്യാന്തര ബ്രോഡ്‌വേ മ്യൂസിക്കലായ ദ് സൗണ്ട് ഓഫ് മ്യൂസിക് തങ്ങളുടെ കൾച്ചറൽ സെന്ററിൽ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് നിത അംബാനി പറഞ്ഞു. 'ദ ഗ്രേറ്റ് ഇന്ത്യൻ മ്യൂസിക്കലി'ൽ തങ്ങൾ ഇന്ത്യയിലെ ഏറ്റവും മികച്ചത് തന്നെ പ്രദർശിപ്പിച്ചെന്നും ഇപ്പോൾ എക്കാലത്തെയും ജനപ്രിയമായ അന്താരാഷ്ട്ര മ്യൂസിക്കലുകളിൽ ഒന്ന് ഇന്ത്യയിലേക്ക് കൊണ്ട് വരുന്നതിൽ സന്തോഷമുണ്ട് എന്നും നിത അംബാനി കൂട്ടിച്ചേർത്തു.