കോടതിയലക്ഷ്യ കേസിൽ നിപുൺ ചെറിയാനെ അറസ്റ്റ് ചെയ്തു

  • IndiaGlitz, [Saturday,February 25 2023]

കോടതിയലക്ഷ്യ കേസിൽ വി ഫോർ കൊച്ചി നേതാവ് നിപുൺ ചെറിയാൻ അറസ്റ്റിൽ. എറണാകുളം തോപ്പുംപടിയിൽ കുടിവെള്ള ക്ഷാമവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിശദീകരണ യോഗം നടന്നു കൊണ്ടിരിക്കെയാണ് തോപ്പുംപടി ഇൻസ്പെക്ടറുടെ നേതൃത്വത്തില്‍ പൊലീസ് നിപുണിനെ അറസ്റ്റ് ചെയ്തത്. തുടർച്ചയായി ആവശ്യപ്പെട്ടിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് ഹൈക്കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഈ മാസം 28 ന് മുമ്പ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു ഹാജരാക്കാൻ കോടതി പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. കോടതിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രസംഗം നടത്തി നിപുൺ, വി ഫോർ കൊച്ചിയുടെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് നിപുണിനെതിരെ കോടതി സ്വമേധയാ കോടതിയലക്ഷ്യ ക്രിമിനൽ കേസെടുത്തത്. ജസ്റ്റിസ് എകെ ജയശങ്കരന്‍ നമ്പ്യാരും സിപി മുഹമ്മദ് നിയാസും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ആണ് അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഉത്തരവിട്ടത്.