നിഖിലിൻ്റെ പാൻ ഇന്ത്യൻ ചിത്രം 'സ്പൈ': ടീസർ ലോഞ്ച് നടന്നു
Send us your feedback to audioarticles@vaarta.com
പ്രശസ്ത എഡിറ്റർ ഗാരി ബി എച് ആദ്യമായി സംവിധാനം ചെയ്യുന്ന നാഷണൽ ത്രില്ലർ ചിത്രം സ്പൈ മറഞ്ഞിരിക്കുന്ന കഥയും സുഭാഷ് ചന്ദ്ര ബോസിൻ്റെ രഹസ്യങ്ങളും സംസാരിക്കുന്ന ചിത്രമാണ്. ചരൻതേജ് ഉപ്പലാപ്തി സി ഇ ഒ ആയ ഇ ഡി എന്റർടൈൻമെന്റ്സിൻ്റെ ബാനറിൽ കെ രാജശേഖർ റെഡ്ഢിയാണ് ചിത്രം നിർമിക്കുന്നത്. ഡൽഹിയിൽ രാജ്പതിൽ മെയ് 15ന് ടീസർ ലോഞ്ച് നടന്നു. ചരിത്രത്തിൽ ആദ്യമായി ഈ വേദിയിൽ വെച്ച് നടക്കുന്ന ആദ്യ ടീസർ ലോഞ്ച് ചടങ്ങ് കൂടിയാണിത്. ആമസോണും സ്റ്റാർ നെറ്റ് വർക്കും ചേർന്ന് 40 കോടിയോളം രൂപയ്ക്കാണ് നോൺ തീയേറ്റർ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. നിഖിലിൻ്റെ കരിയറിൽ തന്നെ ഏറ്റവും വലിയ തുകയാണ് ഇത്. ചിത്രത്തിലെ ചില രംഗങ്ങൾ കാണുകയും അതിൽ ഗംഭീര അഭിപ്രായം തോന്നിയതിന് ശേഷമാണ് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ജൂണ് 29ന് ചിത്രം തീയേറ്ററിൽ എത്തും.
ഐശ്വര്യ മേനോനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കുറച്ച് നാളുകൾക്ക് ശേഷം ആര്യൻ രാജേഷ് മികച്ച കഥാപാത്രത്തിലൂടെ തിരിച്ച് വരുകയാണ്. നിഖിൽ സിദ്ധാർത്ഥ, അഭിനവ് ഗോമതം, മാർക്കണ്ഡ് ദേശ്പാണ്ഡെ, ജിഷു സെൻ ഗുപ്ത, നിതിൻ മെഹ്ത, രവി വർമ്മ തുടങ്ങി വൻ താര നിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഒരു മുഴുനീള ആക്ഷൻ സ്പൈ ത്രില്ലറാണ് ചിത്രമെന്ന് നിർമാതാവ് കെ രാജശേഖർ റെഡ്ഢി അറിയിച്ചിട്ടുണ്ട്. തെലുഗു, ഹിന്ദി, കന്നഡ, തമിഴ്, മലയാളം ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. റൈറ്റർ: അനിരുദ്ധ് കൃഷ്ണമൂർത്തി, മ്യുസിക്: ശ്രീചരൻ പകല, വിശാൽ ചന്ദ്രശേഖർ, ആർട്: അർജുൻ സുരിഷെട്ടി.
Follow us on Google News and stay updated with the latest!
Comments