നിഖിൽ ചിത്രം 'സ്പൈ'; ട്രെയിലർ റിലീസായി
Send us your feedback to audioarticles@vaarta.com
നിഖിലിൻ്റെ വൻ പ്രതീക്ഷയിൽ ഒരുങ്ങുന്ന നാഷണൽ ത്രില്ലർ ചിത്രം 'സ്പൈ'യുടെ ട്രെയിലർ റിലീസായി. മണിക്കൂറുകൾ കൊണ്ട് യൂട്യൂബിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ട്രെയിലർ. മറഞ്ഞിരിക്കുന്ന കഥയും സുഭാഷ് ചന്ദ്ര ബോസിൻ്റെ രഹസ്യങ്ങളും സംസാരിക്കുന്ന ചിത്രമായ സ്പൈ ജൂണ്‍ 29ന് റിലീസിന് ഒരുങ്ങുകയാണ്. പ്രശസ്ത എഡിറ്റർ ഗാരി ബി എച് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ചരൻതേജ് ഉപ്പലാപ്തി സി ഇ ഒ ആയ ഇ ഡി എന്റർടൈന്‍മെന്റ്സിൻ്റെ ബാനറിൽ കെ രാജശേഖർ റെഡ്ഢിയാണ് ചിത്രം നിർമിക്കുന്നത്.
കേരളത്തിൽ ചിത്രത്തിൻ്റെ വിതരണം E4 എന്റർടൈന്‍മെന്റ്. ഡൽഹിയിൽ ചരിത്ര പ്രധാനമായ ഒരു സംഭവമാണ് സാക്ഷ്യം വഹിച്ചത്. രാജ് പതിൽ മെയ് 15ന് ടീസർ ലോഞ്ച് നടന്നു. നിഖിലിൻ്റെ കരിയറിൽ തന്നെ ഏറ്റവും വലിയ തുകയാണ് ഇത്. ഐശ്വര്യ മേനോനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കുറച്ച് നാളുകൾക്ക് ശേഷം ആര്യൻ രാജേഷ് മികച്ച കഥാപാത്രത്തിലൂടെ തിരിച്ച് വരുകയാണ്. നിഖിൽ സിദ്ധാർത്ഥ, അഭിനവ് ഗോമതം, മാർക്കണ്ഡ് ദേശ്പാണ്ഡെ, ജിഷു സെൻ ഗുപ്ത, നിതിൻ മെഹ്ത, രവി വർമ്മ തുടങ്ങി വൻ താര നിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഒരു മുഴുനീള ആക്ഷൻ സ്പൈ ത്രില്ലറാണ് ചിത്രമെന്ന് നിർമാതാവ് കെ രാജശേഖർ റെഡ്ഢി അറിയിച്ചിട്ടുണ്ട്. തെലുഗു, ഹിന്ദി, കന്നഡ, തമിഴ്, മലയാളം ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. റൈറ്റർ: അനിരുദ്ധ് കൃഷ്ണമൂർത്തി, മ്യുസിക്: ശ്രീചരൻ പകല, വിശാൽ ചന്ദ്രശേഖർ, ആർട്: അർജുൻ സുരിഷെട്ടി, പി ആർ ഒ: ശബരി.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments