നിഖിൽ, ഭരത് കൃഷ്ണമാചാരി ചിത്രം 'സ്വയംഭൂ': ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

  • IndiaGlitz, [Friday,June 02 2023]

പിക്‌സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഭുവൻ, ശ്രീകർ എന്നിവർ നിർമിച്ച് ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന ചിത്രം സ്വയംഭൂവിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. നിഖിലിന്‍റെ ജന്മദിനത്തിലാണ് സിനിമയുടെ ഫസ്റ്റലുക്ക് പോസ്റ്റര്‍ ഇറങ്ങിയിരിക്കുന്നത്. യുദ്ധക്കളത്തിൽ ഒരു പോരാളിയെ പോലെയാണ് നിഖിലിനെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണപ്പെടുന്നത്. കുതിരപ്പുറത്ത് നിഖിൽ ഒരു കയ്യിൽ ഒരു കുന്തം പിടിച്ചു നിൽക്കുകയും മറു കയ്യിൽ പരിചയും പിടിച്ചിരിക്കുന്നു. കടുവയുടെ ചിഹ്നമുള്ള കൊടിയും പാശ്ചാത്തലത്തിലുണ്ട്. നടൻ്റെ ഗെറ്റപ്പ് തീർത്തും ഞെട്ടിക്കുന്നതാണ്. നിഖിലിൻ്റെ കരിയറിൽ തന്നെ ഏറ്റവും ചിലവേറിയ ചിത്രം കൂടിയാകും സ്വയംഭൂ. തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ്, കന്നഡ ഭാഷകളില്‍ ചിത്രം ഇറങ്ങുമെന്നാണ് റിപ്പോർട്ട്. മനോജ് പരമഹംസ ഛായാഗ്രഹണവും കെജിഎഫ് ലൂടെ പ്രശസ്തനായ രവി ബസ്രൂർ സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. സംഭാഷണം: വാസുദേവ് മുന്നേപഗരി, പ്രൊഡക്ഷൻ ഡിസൈനർ: എം. പ്രഭാകരൻ, പി ആർ ഒ: ശബരി.