നെയ്മറിൻ്റെ വീട് കൊള്ളയടിച്ചു; മാതാപിതാക്കളെ ബന്ധികളാക്കി
Send us your feedback to audioarticles@vaarta.com
ബ്രസീൽ താരം നെയ്മറിൻ്റെ വീട് കൊള്ളയടിച്ചു. നെയ്മറുടെ കാമുകി ബ്രൂണയുടെ സാവോപോളോയിലുള്ള വീട്ടിലെത്തിയ കൊള്ളസംഘം കാമുകിയെയും കുഞ്ഞിനേയും തട്ടിക്കൊണ്ടു പോകാനും ശ്രമിച്ചു. മോഷണം നടക്കുമ്പോള്‍ ബ്രൂണയുടെ മാതാപിതാക്കള്‍ വീട്ടില്‍ ഉണ്ടായിരുന്നു. ഇരുവരെയും ബന്ധിച്ച ശേഷമാണ് മൂവര്‍ സംഘം മോഷണം നടത്തിയത്.
ആയുധ ധാരികളായ മൂന്നംഗ അക്രമി സംഘം വീട്ടിലേക്ക് ഇരച്ചുകയറുക ആയായിരുന്നു എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കള്ളന്മാര് വിലപിടിപ്പുള്ള പലതും അപഹരിക്കുകയും ചെയ്തു. വിലപിടിപ്പുള്ള വാച്ചുകൾ, പേഴ്സുകൾ ആഭരണങ്ങൾ എന്നിവയാണ് കൊള്ളയടിക്കപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെയാണ് ഞെട്ടിക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. അക്രമി സംഘം എത്തുന്ന സമയത്ത് ബ്രൂണോയും കുഞ്ഞും അവിടെ ഉണ്ടായിരുന്നില്ല. അസാധാരണമായ ശബ്ദം കേട്ട അയല്‍വാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയതോടെ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. അക്രമികളില്‍ 20 കാരനായ ഒരാളെ പൊലീസ് പിടികൂടി എന്നാണ് റിപ്പോർട്ട്.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com