നെയ്മര്‍ സൗദി പ്രൊ ലീഗ് ക്ലബായ അൽ ഹിലാലുമായി കരാർ ഒപ്പു വെച്ചു

ബ്രസീൽ സൂപ്പർ താരം നെയ്മർ ജൂനിയർ സൗദി പ്രൊ ലീഗ് ക്ലബായ അൽ ഹിലാലുമായി റെക്കോർഡ് തുകക്ക് കരാർ ഒപ്പു വെച്ചു. സൗദിയിലെത്തിയ നെയ്മാര്‍, ഐ ആം ഹിലാല്‍ എന്ന് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. പി.എസ്.ജിക്ക് ട്രാൻസ്ഫർ ഫീസായി 98 മില്യൺ ഡോളർ ലഭിക്കും. നെയ്മറുമായി കരാർ ഒപ്പു വെച്ചത് ഉൾപ്പെടെയുള്ള വിവരങ്ങൾ അൽ ഹിലാൽ ട്വിറ്ററിൽ ഔദ്യോഗികമായി പുറത്തുവിട്ടു. ഇഷ്ട നമ്പറായ പത്ത് തന്നെയാണ് നെയ്മർക്ക് നൽകിയത്.

ശനിയാഴ്ച റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയത്തിലായിരിക്കും താരത്തിൻ്റെ അരങ്ങേറ്റം. നേരത്തെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ലയണല്‍ മെസിയെയും സ്വന്തമാക്കാനുള്ള അല്‍ ഹിലാലിൻ്റെ നീക്കങ്ങള്‍ പരാജയപ്പെട്ടിരുന്നു. ബാഴ്സലോണയില്‍ നിന്ന് ലോക റെക്കോഡ് തുകയ്‌ക്കാണ് നെയ്മർ 2017-ല്‍ പി.എസ്.ജിയിൽ എത്തിയത്. വീണ്ടും നയ്മറെ സ്വന്തമാക്കാന്‍ പഴയ ക്ലബ്ബായ ബാഴ്സലോണയുടെ ശ്രമം ഇതോടെ അവസാനിച്ചെന്നാണ് വിലയിരുത്തല്‍. അന്ന് 220 മില്യണ്‍ യൂറോയാണ് താരത്തിനായി പി.എസ്.ജി മുടക്കിയത്. നിലവില്‍ റൂബന്‍ നെവസ്, കലിദോ കൗലിബാലി തുടങ്ങിയ വമ്പന്‍ താരങ്ങള്‍ അല്‍ ഹിലാലില്‍ കളിക്കുന്നുണ്ട്. നെയ്മര്‍ക്ക് പുറമേ ഫുള്‍ഹാമില്‍ നിന്ന് സൂപ്പര്‍ താരം അലക്സാണ്ടര്‍ മിട്രോവിച്ചിനെയും സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് അല്‍ ഹിലാല്‍.

More News

ഉപതെരഞ്ഞെടുപ്പ് തിരക്ക്; കെ സുധാകരന്‍ ഇഡിക്ക് മുന്നില്‍ ഹാജരാകില്ല

ഉപതെരഞ്ഞെടുപ്പ് തിരക്ക്; കെ സുധാകരന്‍ ഇഡിക്ക് മുന്നില്‍ ഹാജരാകില്ല

മലയാള സിനിമയില്‍ ലഹരി ഉപയോഗിക്കുന്ന ഏക വ്യക്തി ഞാനാണോ: ശ്രീനാഥ് ഭാസി

മലയാള സിനിമയില്‍ ലഹരി ഉപയോഗിക്കുന്ന ഏക വ്യക്തി ഞാനാണോ: ശ്രീനാഥ് ഭാസി

'ജയിലർ' ലെ വില്ലന് അഭിനന്ദന പ്രവാഹം

'ജയിലർ' ലെ വില്ലന് അഭിനന്ദന പ്രവാഹം

ഗോളടി തുടർന്ന് ലയണൽ മെസ്സി; ഇന്റര്‍ മയാമി ലീഗ്‌സ് കപ്പ് ഫൈനലില്‍

ഗോളടി തുടർന്ന് ലയണൽ മെസ്സി; ഇന്റര്‍ മയാമി ലീഗ്‌സ് കപ്പ് ഫൈനലില്‍

അക്ഷയ് കുമാർ വീണ്ടും ഇന്ത്യൻ പൗരൻ

അക്ഷയ് കുമാർ വീണ്ടും ഇന്ത്യൻ പൗരൻ