close
Choose your channels

കാമുകിയോട് സോഷ്യൽ മീഡിയയിൽ മാപ്പു ചോദിച്ച് നെയ്മർ

Monday, June 26, 2023 • മലയാളം Sport News Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

കാമുകിയോട് സോഷ്യൽ മീഡിയയിൽ മാപ്പു ചോദിച്ച് നെയ്മർ

ബ്രസീലിയൻ സൂപ്പര്‍ താരം നെയ്മർ തൻ്റെ കാമുകി ബ്രൂണ ബിയാകാർഡിയോട് ഇൻസ്റ്റഗ്രാമിൽ മാപ്പു ചോദിച്ചത് ശ്രദ്ധേയമായി. "തെറ്റുപറ്റി, ഞാന്‍ നിന്നോട് തെറ്റു ചെയ്തിരിക്കുന്നു. മൈതാനത്തിന് അകത്തും പുറത്തും ഞാന്‍ തെറ്റുകള്‍ ആവര്‍ത്തിക്കുകയാണ്. വ്യക്തിപരമായ പ്രശ്നങ്ങള്‍ വ്യക്തിപരമായി തന്നെ പരിഹരിക്കേണ്ടത് ആയിരുന്നു. എന്‍റെ തെറ്റുകള്‍ക്ക് ഞാന്‍ മാപ്പുപറഞ്ഞു കഴിഞ്ഞു, ബ്രൂ നീയും കുഞ്ഞുമില്ലാതെയുള്ള ജീവിതം തനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും ആകില്ല താരം തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചു.

തങ്ങള്‍ക്ക് പിറക്കാന്‍ പോകുന്നത് പെണ്‍ കുഞ്ഞാണെന്ന വിവരം കൂടി നെയ്മർ ആരാധകരുമായി പങ്കുവെച്ചു. അതേസമയം നെയ്മറുടെ വാക്കുകളോടു ബ്രൂണ ഇതുവരെ പ്രതികരിച്ചിട്ടില്ല. മോഡലും ഇൻഫ്ലുവന്‍സറും ആണ് ബ്രൂണ. 2020 മുതല്‍ നെയ്മറും ബ്രൂണയും ഡേറ്റിങ്ങിലാണ്. കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്നു കഴിഞ്ഞ ഏപ്രിലിൽ ബ്രൂണ സമൂഹ മാധ്യമത്തിൽ പ്രതികരിച്ചിരുന്നു. ബ്രൂണയും നെയ്മറും വേർപിരിഞ്ഞതായാണു കഴിഞ്ഞ ദിവസം അഭ്യൂഹങ്ങൾ പരന്നത്. താരത്തിന് മറ്റൊരു കാമുകിയുണ്ടെന്നും നേരത്തേ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതിനു ശേഷമാണ് സമൂഹ മാധ്യമത്തിലൂടെയുള്ള അദ്ദേഹത്തിൻ്റെ മാപ്പു പറച്ചിൽ.

Follow us on Google News and stay updated with the latest!   

Comments

Welcome to IndiaGlitz comments! Please keep conversations courteous and relevant to the topic. To ensure productive and respectful discussions, you may see comments from our Community Managers, marked with an "IndiaGlitz Staff" label. For more details, refer to our community guidelines.
settings
Login to post comment
Cancel
Comment