ലോകകപ്പിൽ തുടർച്ചയായ മൂന്നാം വിജയവുമായി ന്യൂസിലന്‍ഡ്

ലോകകപ്പിലെ തങ്ങളുടെ മൂന്നാം മത്സരത്തിലും വിജയം സ്വന്തമാക്കി ന്യൂസിലാൻഡ് ടീം. മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ന്യൂസിലന്‍ഡ് ജയിച്ചത്. മത്സരത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് ബോളിംഗ് തെരഞ്ഞെടുക്കുക ആയിരുന്നു. ബംഗ്ലാദേശ് മുന്നോട്ടുവെച്ച 246 റണ്‍സ് വിജയ ലക്ഷ്യം ന്യൂസിലന്‍ഡ് 42.5 ഓവറിലാണ് മറികടന്നത്.

ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസന്‍, ഡെവോണ്‍ കോണ്‍വെ, ഡാരില്‍ മിച്ചല്‍ എന്നിവർ മികച്ച പ്രകടനം ആയിരുന്നു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 9 വിക്കറ്റ് നഷ്ടത്തിലാണ് 245 റണ്‍സ് എടുത്തത്. പതിഞ്ഞ തുടക്കമായിരുന്നു ബംഗ്ലാദേശിന്റേത്. മുഷ്ഫിഖര്‍ റഹീമിൻ്റെ അര്‍ധ സെഞ്ച്വറിയുടെയും ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസൻ്റെ ബാറ്റിങ് മികവിലുമാണ് ടീം ഭേദപ്പെട്ട സ്‌കോർ നേടിയത്. മുഷ്ഫിക്കർ മത്സരത്തിൽ 75 പന്തുകളിൽ 66 റൺസ് സ്വന്തമാക്കി. ഷാക്കിബ് 51 പന്തുകളിൽ 40 റൺസാണ് നേടിയത്. ബംഗ്ലാദേശിൻ്റെ 2023 ഏകദിന ലോകകപ്പിലെ രണ്ടാം പരാജയമാണ് മത്സരത്തിൽ പിറന്നത്.

More News

ടൈഗറിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി

ടൈഗറിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി

വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേരിടണമെന്ന് കോൺഗ്രസ് നേതാക്കൾ

വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേരിടണമെന്ന് കോൺഗ്രസ് നേതാക്കൾ

'വൺ പ്രിൻസസ് സ്ട്രീറ്റ്'; ചിത്രീകരണം പൂർത്തിയായി

'വൺ പ്രിൻസസ് സ്ട്രീറ്റ്'; ചിത്രീകരണം പൂർത്തിയായി

2025ഓടെ സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമാക്കും: മുഖ്യമന്ത്രി

2025ഓടെ സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമാക്കും: മുഖ്യമന്ത്രി

പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി 'വാഴ' ഒരുങ്ങുന്നു

പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി 'വാഴ' ഒരുങ്ങുന്നു