പുതുവല്‍സരാഘോഷം അർദ്ധരാത്രി വരെ

കൊച്ചിയിൽ പുതുവല്‍സരാഘോഷം രാത്രി പന്ത്രണ്ടിനുശേഷം അവസാനിപ്പിക്കണമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച്.നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു. കോവിഡ് മഹാമാരി മൂലം രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് വിപുലമായ പുതുവല്‍സരാഘോഷത്തിന് കൊച്ചി ഒരുങ്ങുന്നത്. എന്നാൽ പൊലീസ് കനത്ത ജാഗ്രതയിലാണ്. ഡി.ജെ പാര്‍ട്ടികള്‍ നടക്കുന്ന വേദികളിലടക്കം മഫ്തിയില്‍ പൊലീസ് സാന്നിധ്യമുണ്ടാകും. ഡി ജെ പാര്‍ട്ടികള്‍ നടത്തുന്നവര്‍ മുന്‍കൂട്ടി പൊലീസിനെ അറിയിക്കണം. പങ്കെടുക്കുന്നവരുടെ പേര് വിവരങ്ങള്‍ കൈമാറണം.

ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുന്നവരെ കൂടാതെ പുറത്തു നിന്നു വരുന്നവരെ പങ്കെടുപ്പിക്കുന്നെങ്കില്‍ പ്രത്യേകം അറിയിക്കണം, ഇക്കാര്യങ്ങള്‍ കാണിച്ച് ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കുമെല്ലാം നോട്ടീസ് നല്‍കും എന്ന് ഡി ജി പി നിർദേശം നൽകി. നിലവില്‍ ഹോട്ടലുകളിലും പാര്‍ട്ടികള്‍ നടക്കുന്ന സ്ഥലങ്ങളിലുമെല്ലാം സി.സി.ടി.വി ക്യാമറകള്‍ ഉണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ലഹരി പാര്‍ട്ടികള്‍ നടക്കുന്നില്ലായെന്ന് ഉറപ്പിക്കാന്‍ രണ്ടാഴ്ച മുന്‍പുതന്നെ നിരീക്ഷണം തുടങ്ങിക്കഴിഞ്ഞു. നഗരത്തിനുള്ളിലും അതിര്‍ത്തിയിലും വാഹന പരിശോധന കര്‍ശനമാക്കും. ജില്ല മുഴുവൻ കടുത്ത ജാഗ്രത ഉറപ്പിക്കുമെന്ന് പോലീസ് അറിയിച്ചു.

More News

ടൊവിനോയുടെ 'അദൃശ്യ ജാലകങ്ങൾ'ഫസ്റ്റ് ലുക്പോസ്റ്റർ പുറത്തിറങ്ങി.

ടൊവിനോയുടെ 'അദൃശ്യ ജാലകങ്ങൾ'ഫസ്റ്റ് ലുക്പോസ്റ്റർ പുറത്തിറങ്ങി.

സോളാർ പീഡന കേസ്: ഉമ്മൻ ചാണ്ടിയെയും എ.പി.അബ്ദുള്ളക്കുട്ടിയെയും കുറ്റവിമുക്തരാക്കി

സോളാർ പീഡന കേസ്: ഉമ്മൻ ചാണ്ടിയെയും എ.പി.അബ്ദുള്ളക്കുട്ടിയെയും കുറ്റവിമുക്തരാക്കി

നടി മാളവിക കൃഷ്ണദാസും നടൻ തേജസ് ജ്യോതിയും ജീവിതത്തിൽ ഒന്നിക്കുന്നു

നടി മാളവിക കൃഷ്ണദാസും നടൻ തേജസ് ജ്യോതിയും ജീവിതത്തിൽ ഒന്നിക്കുന്നു

അമേരിക്കയില്‍ അപകടമായി അതിശൈത്യം

അമേരിക്കയില്‍ അപകടമായി അതിശൈത്യം

മുഖ്യമന്ത്രി-പ്രധാനമന്ത്രി കൂടിക്കാഴ്ച ഇന്ന് ദില്ലിയിൽ

മുഖ്യമന്ത്രി-പ്രധാനമന്ത്രി കൂടിക്കാഴ്ച ഇന്ന് ദില്ലിയിൽ