'ഖുഷി'യിലെ പുതിയ പ്രണയ ഗാനം പുറത്ത്

  • IndiaGlitz, [Thursday,July 13 2023]

മൈത്രി മൂവി മേക്കേഴ്‌സ് നിര്‍മ്മിച്ച് വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന ചിത്രമായ 'ഖുഷി'യിലെ പുതിയ ഗാനം പുറത്തിറങ്ങി. സിഡ് ശ്രീറാമും ചിന്മയിയും ചേര്‍ന്ന് ആലപിച്ച ഈ ഗാനം രചിച്ചിരിക്കുന്നത് ശിവ നിര്‍വാണയും സംഗീതം നല്‍കിയത് മലയാളത്തിൻ്റെ സ്വന്തം ഹിഷാം അബ്ദുള്‍ വഹാബുമാണ്. ഇതിനു മുന്‍പ് പുറത്തിറങ്ങിയ ചിത്രത്തിലെ 'എന്‍ റോജാ നീയേ' എന്ന ഗാനവും ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു.

ആരാധ്യയുടെ തമിഴ്, തെലുങ്ക് വേര്‍ഷനുകള്‍ സിഡ് ശ്രീറാമും ചിന്മയിയും ചേര്‍ന്നു പാടിയപ്പോള്‍ ഹിന്ദി വേര്‍ഷന്‍ ജുബിന്‍ നൗട്ടിയാലും പലക് മുച്ചാലും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. മലയാളം വേര്‍ഷന്‍ പാടിയിരിക്കുന്നത് കെ.എസ് ഹരിശങ്കറും ശ്വേതാ മോഹനും ചേര്‍ന്നാണ്. നവീന്‍ യേര്‍നേനി, രവിശങ്കര്‍ എലമഞ്ചിലി എന്നിവരാണ് ചിത്രത്തിൻ്റെ നിര്‍മ്മാണം. ഖുഷി സെപ്തംബര്‍ 1 ന് തിയേറ്ററുകളില്‍ എത്തും. ജയറാം, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ്മ ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറ്റ് താരങ്ങള്‍. പി.ആര്‍.ഒ: ജിഎസ്കെ മീഡിയ, ആതിര ദില്‍ജിത്ത്.