ഫോട്ടോ എടുത്താൽ സെൽഫോൺ തകർക്കുമെന്ന് നയൻതാര
- IndiaGlitz, [Friday,April 07 2023]
ക്ഷേത്ര ദര്‍ശനത്തിനിടെ തന്നെ വളഞ്ഞ ആരാധകരോടു കയർത്ത് നയന്‍താര. കഴിഞ്ഞ ദിവസം കുംഭകോണത്തിനു സമീപമുള്ള മേലവത്തൂര്‍ ഗ്രാമത്തിലെ പുഴയോരത്തെ കാമാച്ചി അമ്മന്‍ ക്ഷേത്രത്തിൽ ഭര്‍ത്താവ് വിഘ്‌നേഷ് ശിവനോടൊപ്പം നയൻതാര സന്ദർശിച്ചത്. താരത്തെ കാണാനായി നിരവധി ആരാധകർ തടിച്ചു കൂടിയതിനാൽ ശാന്തമായി ദര്‍ശനം നടത്താന്‍ നയന്‍താരയ്ക്ക് കഴിഞ്ഞിരുന്നില്ല. പൊലീസിന് പോലും ജനത്തെ നിയന്ത്രിക്കാന്‍ കഴിയാതായതോടെ ദര്‍ശനം വളരെ ബുദ്ധിമുട്ടാവുകയായിരുന്നു. ദർശനത്തിന് കുറച്ചു സമയം അനുവദിക്കണമെന്ന് ആരാധകരോട് അഭ്യർത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതാണ് നടിയെ രോഷാകുലയാക്കിയത്. കൂടാതെ വിഡിയോ പകര്‍ത്തിയ ഒരാളോട് താന്‍ സെല്‍ഫോണ്‍ തകര്‍ക്കുമെന്നും നയന്‍താര മുന്നറിയിപ്പു നല്‍കി. തോളില്‍ പിടിച്ച് ഒരാള്‍ ചിത്രമെടുക്കാന്‍ ശ്രമിച്ചതോടെ നയന്‍താര എതിര്‍പ്പ് പ്രകടിപ്പിച്ചു. അമ്മന്‍ ക്ഷേത്രത്തില്‍ നിന്നും ഇരുവരും തൊട്ടടുത്തുള്ള മറ്റൊരു ക്ഷേത്രത്തിലേക്ക് പോയി. അതിന് ശേഷം നേരെ റെയില്‍വേ സ്റ്റേഷനിലേക്ക് പോയി. ഈ വഴിയെല്ലാം നയന്‍താരയെ ആരാധകരും യൂട്യൂബ് ചാനലുകളും പിന്തുടരുന്നുണ്ടായിരുന്നു. .