ആഡംബര ജെറ്റ് സ്വന്തമാക്കി നയന്‍താര

  • IndiaGlitz, [Monday,October 02 2023]

ആഡംബര ജെറ്റ് സ്വന്തമാക്കി നടി നയന്‍താര. ഒരു സ്വകാര്യ ജെറ്റ് സ്വന്തമാക്കിയ ഏക തെന്നിന്ത്യൻ നടിയായി മാറിയിരിക്കുകയാണ് താരം. ഇതിന് 50 കോടിയോളം വിലമതിക്കുമെന്നാണ് റിപ്പോർട്ട്. വിഘ്‌നേഷ് ശിവനും നയന്‍താരയും ഒരു വെള്ള-നീല ജെറ്റില്‍ നിന്ന് പുറത്തു വരുന്ന ചിത്രങ്ങളും വീഡിയോകളും ഇതിനോടകം പ്രചരിച്ചു.

ജെറ്റിൻ്റെ ഇന്റീരിയര്‍ തികച്ചും ആഡംബര പൂര്‍ണമാണ്. മസാജിംഗ് സൗകര്യമടക്കമുള്ള ചാരിയിരിക്കാവുന്ന ലക്ഷ്വറി സീറ്റുകളാണ് ജെറ്റ് വിമാനത്തിനുള്ളിൽ. ശുചിമുറിയും വാഷ് ബേസിനുകളുമൊക്കെ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്. വിശ്രമിക്കാന്‍ കിടപ്പുമുറി പോലും ഇതിനകത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നയന്‍താരയെയും വിഘ്‌നേശിനെയും കൂടാതെ മറ്റ് യാത്രക്കാര്‍ ഉണ്ടെങ്കില്‍ അതിനുള്ള സൗകര്യവും ഇതിനകത്തുണ്ട്. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളായ നയന്‍താരക്ക് 200 കോടി രൂപയിലേറെ ആസ്‍തിയുണ്ടെന്നാണ് പറയപ്പെടുന്നത്. നയൻതാര നായികയായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ സിനിമ ഇരൈവൻ ആണ്.