നയന സൂര്യയുടെ മരണം ക്രൈംബ്രാഞ്ചിനെ ഏല്പിക്കും
Send us your feedback to audioarticles@vaarta.com
യുവസംവിധായിക നയന സൂര്യയുടെ മരണം ക്രൈംബ്രാഞ്ചിനു കൈമാറും. 2019 ഫെബ്രുവരി 24നാണ് യുവ സംവിധായിക നയന സൂര്യയെ തിരുവനന്തപുരം ആല്‍ത്തറയിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നയനയുടേത് കൊലപാതകമല്ലെന്നും, നയനയ്ക്ക് സ്വയം പരുക്കേൽപ്പിച്ച് ആനന്ദം കണ്ടെത്തുന്ന പ്രത്യേകതരം മാനസിക അസ്വാസ്ഥ്യമുണ്ടെന്നുമായിരുന്നു ആദ്യം കേസ് അന്വേഷിച്ച മ്യൂസിയം പൊലീസിൻ്റെ കണ്ടെത്തൽ.
എന്നാൽ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് നയന സൂര്യയുടെ മരണത്തിലെ ദുരൂഹത വര്‍ധിച്ചത്. ആദ്യഘട്ടത്തിലെ അന്വേഷണത്തില്‍ വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടർന്നാണ് തുടരന്വേഷണം നടത്താന്‍ തീരുമാനമായത്. നാളെ വിശദമായ റിപ്പോര്‍ട്ട് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് കൈമാറും. ഇതിനുശേഷം അന്വേഷണ സംഘത്തെ തീരുമാനിക്കുമെന്ന് കമ്മീഷണറുടെ ഓഫീസിൽ നിന്നും അറിയിച്ചു.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com