ദേശീയ ചലച്ചിത്ര പുരസ്‌കാരം; വിമര്‍ശനവുമായി എം കെ സ്റ്റാലിന്‍
- IndiaGlitz, [Friday,August 25 2023]
'കശ്മീര്‍ ഫയല്‍സ്' എന്ന ചിത്രത്തിന് മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള അവാർഡ് ലഭിച്ചതിനു പിന്നില്‍ ബിജെപിയുടെ രാഷ്ട്രീയ താത്പര്യമാണെന്ന് വിമര്‍ശനങ്ങള്‍ ആണ് ഉയര്‍ന്നിരുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അത്തരം അഭിപ്രായങ്ങള്‍ക്ക് ശക്തി പകർന്നു കൊണ്ട് രംഗത്തെത്തി. വില കുറഞ്ഞ രാഷ്ട്രീയത്തിന് വേണ്ടി ദേശീയ അവാർഡുകളുടെ വില കളയരുതെന്നാണ് സ്റ്റാലിന്‍റെ പ്രതികരണം.
സിനിമാ നിരൂപകര്‍ തള്ളിക്കളഞ്ഞ ഒരു ചിത്രത്തിന് ദേശീയ അവാർഡ് നൽകിയത് അത്ഭുപ്പെടുത്തി. സിനിമാ സാഹിത്യ പുരസ്‌കാരങ്ങളിൽ രാഷ്ട്രീയം ഉള്‍പ്പെടുത്തുന്നത് ശരിയല്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ദേശീയോദ്ഗ്രഥനത്തിനുള്ള പുരസ്‌കാരമായിരുന്നു കശ്മീര്‍ ഫയല്‍സിന് ലഭിച്ചത്. ഇതിനെ വിമര്‍ശിച്ചു കൊണ്ടാണ് തമിഴ്‌നാട് മുഖ്യമന്ത്രി രംഗത്തെത്തിയത്. എം കെ സ്റ്റാലിനെ കൂടാതെ ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും കാശ്മീര്‍ ഫയല്‍സിന് ദേശീയ പുരസ്‌കാരം നല്‍കിയതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.