ദേശീയ ചലച്ചിത്ര പുരസ്‌കാരം: 'ഹോം' മികച്ച മലയാള സിനിമ
- IndiaGlitz, [Friday,August 25 2023]
69ാ മത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഹോം എന്ന ചിത്രത്തിലൂടെ ഇന്ദ്രന്‍സ് പ്രത്യേക പരാമർശം നേടി. മികച്ച മലയാള ചിത്രമായും ഹോം തിരഞ്ഞെടുക്കപ്പെട്ടു. പുഷ്പ എന്ന ചിത്രത്തിലൂടെ അല്ലു അർജുന്‍ നടനായപ്പോള്‍ മികച്ച നടിക്കുള്ള പുരസ്കാരം ആലിയ ഭട്ട് (ഗംഗുഭായ് കത്തിയാവഡി), കൃതി സനോണ്‍ (മിമി) എന്നിവർക്കു ലഭിച്ചു. ആർ മാധവൻ സംവിധാനം ചെയ്ത 'റോക്കറ്ററി; ദി നമ്പി ഇഫക്ട്' ആണ് മികച്ച ഫീച്ചർ ചിത്രം. അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത 'കണ്ടിട്ടുണ്ട്' ആണ് മികച്ച ആനിമേഷൻ സിനിമ.
ആർ.എസ് പ്രദീപിൻ്റെ മൂന്നാം വളവ് മികച്ച പരിസ്ഥിതി ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നവാഗത സംവിധായകന്‍ വിഷ്ണു മോഹന്‍ (മേപ്പടിയാന്‍, മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നായാട്ടിന് ( ഷാഹി കബീർ), മികച്ച ജനപ്രിയ ചിത്രമായി ആർആർആർ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പശ്ചാത്തല സംഗീതം എംഎം കീരവാണി ( ആർആർആർ) ലഭിച്ചു. ഗംഗുഭായ് കത്തിയവാഡിയിലൂടെ സഞ്‍ജയ് ലീല ഭൻസാലിയും ഉത്‍കര്‍ഷനി വസിഷ്‍തയും മികച്ച തിരക്കഥാകൃത്തുക്കളായി. 23 ഭാഷകളില്‍ നിന്നായി 158 സിനിമകളാണ് നോണ്‍ഫീച്ചര്‍ വിഭാഗങ്ങളില്‍ മത്സരിച്ചത്.