നസ്ലിൻ നായകനാവുന്ന '18+' ജൂലായ് 7ന് റിലീസാകും

  • IndiaGlitz, [Thursday,July 06 2023]

യുവതാരം നസ്ലിൻ ആദ്യമായി നായകനാവുന്ന റൊമാന്റിക് കോമഡി ഡ്രാമാ ചിത്രം '18+' ജൂലായ് ഏഴ് മുതൽ തീയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. 'ജോ ആന്റ് ജോ' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സോഷ്യൽ മീഡിയയിലൂടെ ഹരമായി മാറിയ സാഫ് ബ്രോസ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മീനാക്ഷി ദിനേശാണ് നായിക. ബിനു പപ്പു, മാത്യു തോമസ്, രാജേഷ് മാധവൻ, മനോജ് കെ യു, ശ്യാം മോഹൻ, കുമാർ സുനിൽ, ബാബു അന്നൂർ, നിഖില വിമൽ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

ഫലൂദ എന്റര്‍ടെയ്ന്‍മെന്റ്, റീൽസ് മാജിക്ക് എന്നി ബാനറിൽ അനുമോദ് ബോസ്, മനോജ് മേനോൻ, ഡോക്ടർ ജിനി കെ ഗോപിനാഥ്, ജി പ്രജിത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിർവ്വഹിക്കുന്നു. വിനായക് ശശികുമാർ, സുഹൈൽ, വൈശാഖ് സുഗുണൻ എന്നിവരുടെ വരികൾക്ക് 'മദനോത്സവം' എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ ക്രിസ്റ്റോ സേവ്യർ സംഗീത സംവിധാനം നിർവഹിക്കുന്നു. എ ഡി ജെ, രവീഷ് നാഥ് എന്നിവർ ചേർന്ന് തിരക്കഥ, സംഭാഷണം എഴുതുന്നു. എഡിറ്റർ- ചമന്‍ ചാക്കോ, പശ്ചാത്തല സംഗീതം- ക്രിസ്റ്റോ സേവ്യർ, പ്രൊഡക്ഷന്‍ ഡിസൈനർ- നിമേഷ് താനൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളർ- ഷാഫി ചെമ്മാട്, കോസ്റ്റ്യൂം ഡിസൈനർ- സുജിത് സി എസ്, മേക്കപ്പ്- സിനൂപ്‌ രാജ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ശ്രീക്കുട്ടന്‍ ധനേശന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- റെജിവൻ അബ്ദുള്‍ ബഷീര്‍, ഡി ഐ- ലിജു പ്രഭാകരൻ, സൗണ്ട് മിക്സിംഗ്- വിഷ്ണു സുജാതൻ, സ്റ്റിൽസ്- അര്‍ജുന്‍ സുരേഷ്, പരസ്യകല- യെല്ലോടൂത്ത്, വിതരണം- ഐക്കോൺ സിനിമാസ്, പി ആര്‍ ഒ- എ.എസ് ദിനേശ്.

More News

ബംഗ്ലാദേശ് ഏകദിന നായകന്‍ തമിം ഇഖ്ബാല്‍ വിരമിച്ചു

ബംഗ്ലാദേശ് ഏകദിന നായകന്‍ തമിം ഇഖ്ബാല്‍ വിരമിച്ചു

ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഓസ്‌ക്കാര്‍-മെര്‍ലിന്‍ അവാര്‍ഡ് ജേതാവ് ഡോ.ടിജോ വര്‍ഗ്ഗീസിന് അനുമോദനവും പുസ്തക പ്രകാശനവും

ഓസ്‌ക്കാര്‍-മെര്‍ലിന്‍ അവാര്‍ഡ് ജേതാവ് ഡോ.ടിജോ വര്‍ഗ്ഗീസിന് അനുമോദനവും പുസ്തക പ്രകാശനവും

'ലിയോ': കേരള വിതരണാവകാശം സ്വന്തമാക്കി ഗോകുലം ഗോപാലൻ

'ലിയോ': കേരള വിതരണാവകാശം സ്വന്തമാക്കി ഗോകുലം ഗോപാലൻ

വേൽസ് ഫിലിം ഇന്റർനാഷണൽ ചിത്രം 'ജീനി'; ലോഞ്ചിങ്ങ് നടന്നു

വേൽസ് ഫിലിം ഇന്റർനാഷണൽ ചിത്രം 'ജീനി'; ലോഞ്ചിങ്ങ് നടന്നു