'ക്വീൻ എലിസബത്തി'ലെ നരേൻ്റെ ക്യാരക്ടർ പോസ്റ്റർ റിലീസായി
Send us your feedback to audioarticles@vaarta.com
വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മീരാ ജാസ്മിൻ നരേൻ കോംബോ ഒന്നിക്കുന്ന എം.പത്മകുമാർ ചിത്രം ക്വീൻ എലിസബത്തിലെ നരേൻ്റെ ക്യാരക്ടർ പോസ്റ്റർ റിലീസായി. അലക്സ് എന്ന 35 വയസ്സുകാരനായാണ് നരേൻ ഈ ചിത്രത്തിൽ എത്തുന്നത്. നരേൻ ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്ന സൗമ്യനും നിഷ്കളങ്കനുമായ ഈ കഥാപാത്രം ക്വീൻ എലിസബത്തിൽ ടൈറ്റിൽ റോളിൽ അഭിനയിക്കുന്ന മീരാ ജാസ്മിനോടൊപ്പം സ്‌ക്രീനിലെത്തുമ്പോൾ കൈയ്യടി നേടുമെന്നുറപ്പാണ്. കരിയറിലെ ശക്തമായ തിരിച്ചു വരവിന് ഒരുങ്ങുകയാണ് എലിസബത്ത് എന്ന കരുത്തുറ്റ കഥാപാത്രത്തിലൂടെ മീരാ ജാസ്മിൻ. ചിത്രീകരണം പൂർത്തിയാക്കിയ ഫാമിലി ഡ്രാമ ക്വീൻ എലിസബത്തിൻ്റെ പ്രധാന ലൊക്കേഷനുകൾ കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂർ എന്നിവിടങ്ങളിലായിരുന്നു.
ഹിറ്റ് ചിത്രങ്ങളായ വെള്ളം, അപ്പൻ, പടച്ചോനെ ഇങ്ങള് കാത്തോളി എന്നിവയുടെ നിർമ്മാതാവായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എം.പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരുമായി ചേർന്നാണ് ഈ ചിത്രത്തിൻ്റെ നിർമാണം. അർജുൻ ടി സത്യൻ ആണ് ചിത്രത്തിൻ്റെ രചന. ചിത്രത്തിൽ ശ്വേതാ മേനോൻ, രമേശ് പിഷാരടി, വി.കെ.പ്രകാശ്, രഞ്ജി പണിക്കർ , ജോണി ആന്റണി, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ ബഡായി ബംഗ്ലാവ്, ശ്രുതി രജനികാന്ത്, പേളി മാണി, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്രാ നായർ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം: ജിത്തു ദാമോദർ, സംഗീത സംവിധാനം ബി.ജി, എം: രഞ്ജിൻ രാജ്, എഡിറ്റർ: അഖിലേഷ് മോഹൻ, ആർട്ട് ഡയറക്ടർ: എം.ബാവ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഉല്ലാസ് കൃഷ്ണ, വസ്ത്രാലങ്കാരം: ആയീഷാ ഷഫീർ സേട്ട്, മേക്കപ്പ് : ജിത്തു പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ: ശിഹാബ് വെണ്ണല, സ്റ്റിൽസ്: ഷാജി കുറ്റികണ്ടത്തിൽ, പ്രൊമോ സ്റ്റിൽസ്: ഷിജിൻ P രാജ്, പോസ്റ്റർ ഡിസൈൻ: മനു മാമിജോ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com