വിവാദ സിനിമയെ പിന്തുണച്ച് നരേന്ദ്ര മോദി

  • IndiaGlitz, [Saturday,May 06 2023]

തീവ്രവാദം തുറന്നു കാട്ടുന്ന സിനിമയാണ് കേരള സ്‌റ്റോറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തീവ്രവാദത്തിന് എതിരായ ചിത്രത്തിനെയാണ് കോൺഗ്രസ് എതിർക്കുന്നത്. വോട്ടു നേടാനായി തീവ്രവാദത്തോട് കോൺഗ്രസ് മൃദു സമീപനമാണ് സ്വീകരിച്ചത് എന്ന് മോദി വിമർശിച്ചു. കർണാടകയിലെ ബെല്ലാരിയില്‍ നിയമ സഭാ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി റോഡ് ഷോയ്ക്കിടെ ആയിരുന്നു മോദിയുടെ പരാമര്‍ശങ്ങള്‍.

വർഗീയ ധ്രുവീകരണം സൃഷ്‌ടിക്കുന്നതും കേരളത്തെ വികലമായി ചിത്രീകരിക്കുന്നതുമായ ചിത്രത്തിനെതിരെ വിവിധ ഭാ​ഗങ്ങളില്‍ നിന്നും വ്യാപകമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് മോദിയുടെ അനുകൂല പരാമര്‍ശം. ഭീകര ഗൂഢാലോചനയെ അടിസ്ഥാനമാക്കിയുള്ളതാണ് കേരളാ സ്‌റ്റോറി എന്ന ചിത്രം. ഇത് തീവ്രവാദത്തിൻ്റെ വൃത്തികെട്ട സത്യം കാണിക്കുന്ന ചിത്രമാണ്. ഭീകരതയേയും തീവ്രവാദ പ്രവണതയേയും തുറന്നു കാട്ടുന്ന ചിത്രങ്ങളേയും കോൺഗ്രസ് എതിർക്കുന്നു. വോട്ടു ബാങ്കിന് വേണ്ടിയാണ് കോൺഗ്രസ് ഇത് ചെയ്യുന്നത്. സിനിമക്കെതിരായി ഏറ്റവും കൂടുതൽ പ്രതിഷേധമുണ്ടാക്കുന്നത് കോൺഗ്രസാണ് പ്രധാനമന്ത്രി ആരോപിച്ചു.

More News

'ജാക്സൺ ബസാർ യൂത്ത്' ട്രെയിലർ പുറത്തിറങ്ങി

'ജാക്സൺ ബസാർ യൂത്ത്' ട്രെയിലർ പുറത്തിറങ്ങി

ശരദ് പവാര്‍ രാജി പിന്‍വലിച്ചു; എന്‍സിപി അധ്യക്ഷ സ്ഥാനത്ത് തുടരും

ശരദ് പവാര്‍ രാജി പിന്‍വലിച്ചു; എന്‍സിപി അധ്യക്ഷ സ്ഥാനത്ത് തുടരും

മധുര മനോഹര മോഹത്തിലെ പ്രൊമോ ഗാനം പുറത്ത്

മധുര മനോഹര മോഹത്തിലെ പ്രൊമോ ഗാനം പുറത്ത്

അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ; വനം വകുപ്പിൻ്റെ വാഹനം തകര്‍ത്തു

അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ; വനം വകുപ്പിൻ്റെ വാഹനം തകര്‍ത്തു

ഗുജറാത്ത് ടൈറ്റൻസിനോട് ദയനീയ തോൽവി ഏറ്റുവാങ്ങി രാജസ്ഥാൻ റോയൽസ്

ഗുജറാത്ത് ടൈറ്റൻസിനോട് ദയനീയ തോൽവി ഏറ്റുവാങ്ങി രാജസ്ഥാൻ റോയൽസ്