സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹൻ നരേന്ദ്ര മോദി: നൊബേൽ സമ്മാന സമിതി ഉപനേതാവ്
- IndiaGlitz, [Thursday,March 16 2023]
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ. നൊബേൽ സമ്മാന കമ്മിറ്റി ഡപ്യൂട്ടി ലീഡർ അസ്ലെ ടോജെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മോദി വിശ്വസ്തനായ നേതാവാണെന്നും പരസ്പരം പോരടിക്കുന്ന രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം പ്രതിരോധിച്ച് സമാധാനം കൊണ്ടുവരാൻ അദ്ദേഹത്തിനു കഴിവുണ്ട്. പുരസ്കാരം മോദിക്കു ലഭിക്കുകയാണെങ്കിൽ അതു അർഹതയുള്ള നേതാവിനു ലഭിക്കുന്ന ചരിത്ര നിമിഷമാണ് എന്ന് ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ അസ്ലെ ടോജെ പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ നയങ്ങൾ കൊണ്ട് മാത്രമാണ് ഇന്ത്യ സമ്പന്ന ശക്തമായ രാജ്യമായി മാറുന്നതെന്നും അദ്ദേഹം പറഞ്ഞു. നോർവീജിയൻ നൊബേൽ കമ്മിറ്റിയുടെ ഉപനേതാവാണ് അസ്ലെ ടോജെ. സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവിനെ തീരുമാനിക്കുന്നത് സമിതിയാണ്. താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധകനായി മാറിയെന്നും ടോജെ കൂട്ടിച്ചേർത്തു.