'നാനി31': പ്രിയങ്ക മോഹൻ നായിക; പ്രധാന വേഷത്തിൽ എസ് ജെ സൂര്യ
Send us your feedback to audioarticles@vaarta.com
നാച്ചുറൽ സ്റ്റാർ നാനി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'നാനി31'യിലെ നായികയുടെ പോസ്റ്റർ പുറത്തുവിട്ടു. തമിഴ്- തെലുങ്ക് സിനിമകളിൽ നായികയായി തിളങ്ങിയ പ്രിയങ്ക മോഹനാണ് ഈ ചിത്രത്തിലെ നായിക. നാച്ചുറൽ സ്റ്റാർ നാനി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'നാനി31'ൽ തമിഴ് താരം എസ് ജെ സൂര്യ സുപ്രധാന വേഷത്തിലെത്തുന്നു.
'എൻ്റെ സുന്ദരനികി പോലൊരു കൾട്ട് എന്റർടെയ്നർ പ്രേക്ഷകർക്ക് നൽകിയ പ്രതിഭാധനനായ സംവിധായകൻ വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഡിവിവി എന്റർടൈൻമെന്റിൻ്റെ ബാനറിൽ ഡിവിവി ദനയ്യയും കല്യാൺ ദാസരിയും ചേർന്നാണ് നിർമ്മിക്കുന്നത്. ഈ മാസം 24നാണ് ചിത്രത്തിന്റെ പൂജ. ചിത്രത്തിലെ അഭിനേതാക്കളുടെയും സാങ്കേതിക സംഘത്തിൻ്റെയും വിശദവിവരങ്ങൾ അന്നേ ദിവസം പുറത്തുവിടും.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments