'നാനി30'; ഫസ്റ്റ് ലുക്കും ഗ്ലിമ്പ്സും ജൂലൈ 13ന്

  • IndiaGlitz, [Wednesday,July 12 2023]

വൈര എന്റർടെയിൻമെന്റസിൻ്റെ ബാനറിൽ മോഹൻ ചെറുകുരിയും ഡോ.വിജേന്ദർ റെഡ്ഢി ടീഗലയും നിർമിക്കുന്ന നവാഗതനായ ശൗര്യവ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം #നാനി30 യുടെ പുതിയ അപ്‌ഡേറ്റ് പുറത്തു വന്നു. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്കും ഗ്ലിമ്പ്‌സും 13ന് അണിയറ പ്രവർത്തകർ റിലീസ് ചെയ്യും. ഇതുവരെ നാനിയെ കാണാത്ത വ്യത്യസ്തമായ ഗെറ്റപ്പിലായിരിക്കും ചിത്രത്തിൽ എത്തുന്നത്. മൃണാൾ താക്കൂർ നായികയായി എത്തുന്നു.

പാരാഗ്ലൈഡിംഗ് ചെയ്യുന്നതിനിടയിലാണ് നാനി അന്നൗൻസ്‌മെന്റ് ഡേറ്റ് പങ്കുവെച്ചത്. ചിത്രത്തിനായി ഒട്ടനവധി റിസ്കുകൾ എടുത്തിട്ടുണ്ടെന്ന് വ്യക്തം. ഒരു കപ്പൽ യാത്രയ്ക്കിടെയാണ് മൃണാൾ അന്നൗൻസ്‌മെന്റ് ഡേറ്റ് പങ്കുവെച്ചത്. ഡിസംബർ 21ന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ക്രിസ്മസ് അവധിക്ക് ഒരു നാനി എന്റർടെയ്നർ ആയിട്ടാണ് എത്തുന്നത്. സാനു ജോണ് വർഗീസ് ക്യാമറ കൈകാര്യം ചെയ്യുന്നു. ഹൃദയം എന്ന ചിത്രത്തിലൂടെ തിളങ്ങി ഇപ്പോൾ സൗത്ത് ഇന്ത്യൻ സിനിമയിൽ തിരക്കേറിയ മ്യുസിക്ക് ഡയറക്ടറായ ഹിഷാം അബ്ദുൽ വഹാബ് സംഗീത സംവിധാനം നിർവഹിക്കുന്നു. എഡിറ്റർ: പ്രവീണ് ആന്റണി, പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ലം, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: ഇ വി വി സതീഷ്.