നാഗ ചൈതന്യ വീണ്ടും വിവാഹിതനാകുന്നു
Send us your feedback to audioarticles@vaarta.com
തെലുങ്ക് താരം നാഗ ചൈതന്യ വീണ്ടും വിവാഹിതനാകുന്നു. വധു നടി ശോഭിത ധൂലിപാലയല്ലെന്നും സിനിമാ ലോകത്ത് നിന്ന് പുറത്തുള്ള ആളാണെന്നും തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നാഗ ചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുന മകന്റെ രണ്ടാം വിവാഹം തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. വിവാഹം വരെ പെൺകുട്ടിയുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.
ഇത്തവണ സൂപ്പർ താരം തന്നെയാണ് മകന് വധുവിനെ തേടുന്നത്. താരത്തിൻ്റെ ഭാവി വധു സിനിമാ വ്യവസായവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു ബിസിനസ്സ് കുടുംബത്തിൽ നിന്നുള്ളയാളാണെന്നാണ് അഭ്യൂഹം. 2017 ഒക്ടോബര്‍ ആറിനാണ് നാഗ്ചൈതന്യയും നടി സാമന്തയും തമ്മില്‍ വിവാഹിതരായത്. തെന്നിന്ത്യൻ സിനിമയില്‍ ഏറ്റവും അധികം ആരാധകരുള്ള താര ദമ്പതിമാരായിരുന്നു ഇരുവരും. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷം ആണ് ഇരുവരും വിവാഹിതരായത്. മൂന്നു വര്‍ഷത്തിനു ശേഷം വേര്‍പിരിയുകയും ചെയ്തു. കസ്റ്റഡി' എന്ന ആക്ഷൻ ത്രില്ലറാണ് അദ്ദേഹത്തിന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. 'ദൂത' എന്ന തെലുങ്ക് വെബ് സീരീസും അദ്ദേഹത്തിന്റെതായി പുറത്ത് വരുന്നുണ്ട്.
Follow us on Google News and stay updated with the latest!
Comments
- logoutLogout